പ്രമേഹരോഗികള്‍ കഴിക്കേണ്ട ഉച്ചഭക്ഷണം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രമേഹരോഗികള്‍ കഴിക്കേണ്ട ഉച്ചഭക്ഷണം 

വെജിറ്റബിള്‍ സാലഡ്- വിവിധയിനം പച്ചക്കറികള്‍ കൊണ്ട് സാലഡ് രുചികരമാക്കാം. തക്കാളി, വെള്ളരിക്ക, കോവയ്ക്ക, സവാള, കാരറ്റ്, കാബേജ്, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികള്‍ ചെറുതായി അരിഞ്ഞ് അല്‍പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ടിഫിന്‍ ബോക്‌സില്‍ കരുതിക്കോളൂ.

സാന്‍ഡ്വിച്ച്- പച്ചക്കറികള്‍ കൊണ്ടും മുട്ട, ഇറച്ചി എന്നിവ ചേര്‍ത്തും സാന്‍ഡ്വിച്ച് തയാറാക്കാം. ബേക്കറിയില്‍നിന്നു സാന്‍ഡ്വിച്ച് ബ്രഡ് വാങ്ങുക. പച്ചക്കറികള്‍ ചെറുതായരിഞ്ഞ് പാതിവേവിച്ചോ പച്ചയ്‌ക്കോ അല്‍പം മയണീസ് ചേര്‍ത്ത് ഫില്ലിങ് തയാറാക്കാം. ഇറച്ചി എല്ലില്ലാതെ വേവിച്ച് നോണ്‍വെജ് ഫില്ലിങ് നല്‍കാം.

സൂപ്പ്- ടൊമാറ്റോ സൂപ്പ്, വെജ് സൂപ്പ്, ചിക്കന്‍ സൂപ്പ്, സ്വീറ്റ് കോണ്‍ സൂപ്പ് അങ്ങനെ ഓരോ ദിവസവും വൈവിധ്യമാര്‍ന്ന സൂപ്പ് പരീക്ഷിക്കാം. ചൂടാറാതെ കഴിക്കണം. 


LATEST NEWS