പ്രമേഹ നിയന്ത്രണത്തിന് പാവൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പ്രമേഹ നിയന്ത്രണത്തിന് പാവൽ

ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കുന്ന വള്ളിച്ചെടിയാണ് പാവൽ. പല രോഗങ്ങൾക്കും മികച്ച ഔഷധമായി പാവൽ ഉപയോഗിച്ചു വരുന്നുണ്ട്. കായ്, ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്.

∙ പാവലിന്റെ ഇല വിഷ നിയന്ത്രണത്തിന് നല്ലതാണ്. കൃമി കീടങ്ങളുടെ വിഷാംശം ചർമത്തിലേറ്റാൽ പാവലിന്റെ ഇല കടിച്ച ഭാഗത്ത്  പുരട്ടിയാല്‍ നീരിനെ തടയാം .  അർശസ്സിനെ തടയുന്ന നല്ലൊരു ഔഷധമാണ് പാവയ്ക്ക.ഒരു പാവയ്ക്കയും അരയാലിന്റെ രണ്ടോ മൂന്നോ ഇലയും ചേർത്ത് ചതച്ച് മോരുമായി കലക്കി ദിവസം ഒരു      നേരം കഴിച്ചാൽ അർശ്ശസിന് ശമനമുണ്ടാക്കും..

. അർശസ്സ് മൂലം ഉണ്ടാകുന്ന രക്തം പോക്കിനും ശമനമുണ്ടാകും. പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്തെ നിയന്ത്രിക്കുന്നു.

∙ ഉള്ളം കാൽ പുകച്ചിലിന് പാവൽ ഇല നല്ലൊരു ഔഷധമാണ്. പാവൽ ഇലയുടെ നീര് മൂന്നു ദിവസവും മൂന്നു പ്രാവശ്യം കാൽ വെള്ളയിൽ തേച്ച് തിരുമ്മിയാൽ ഉള്ളം കാലിലെ പുകച്ചിലിന് ശമനമുണ്ടാകും.∙ ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശമിക്കുവാൻ പാവയ്ക്ക അരച്ച് വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ മതി.

∙ കായം, ഇന്തുപ്പ് എന്നിവയൊടോപ്പം പാവൽ ഇലയുടെ നീരും ചേർത്ത് കഴിച്ചാൽ കൃമി രോഗങ്ങൾ ശമിക്കും.∙ പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും പാവയ്ക്ക ജൂസായി കുടിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.


LATEST NEWS