നിസ്സാരക്കാരനല്ല നടുവേദന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നിസ്സാരക്കാരനല്ല നടുവേദന

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല അല്ലേ.അതുകൊണ്ട് തന്നെ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണിത്. നിസ്സാരക്കാരനല്ല ഈ നടുവേദന.നടുവേദന വന്നാല്‍ പലരും അത് സാരമാക്കാറില്ല. പക്ഷേ ഇത് നമ്മളെ എത്രമാത്രം ബാധിക്കുന്നുണ്ട്. വേദന കൂടുതല്‍ അനുഭവിക്കുന്നവര്‍ക്ക് നല്ല ക്ഷീണവും തളര്‍ച്ചയും തോന്നും. കൂടാതെ കൈ കാല്‍ വേദനയും ഇതിനോടൊപ്പം ഉണ്ടാവും.

ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. ഇന്ന് കൊച്ചുകുട്ടികളില്‍ പോലും പ്രായഭേദമന്യേ കണ്ട് വരുന്നു.വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. എന്നാല്‍ ഇത് ശരിയാണോ.എത്ര മാത്രം നമുക്ക് ഇത് ദോഷകരമായി ബാധിക്കുന്നുവെന്ന് ഓര്‍ക്കാറില്ല.നടുവേദന രൂക്ഷമാകുമ്പോഴാണ് പലരും ഡോക്ടറിനെ പോയി കാണുന്നത്. എന്നാലും തെല്ല് ആശ്വാസം കിട്ടിയാല്‍ വീണ്ടും കാര്യമാക്കാതെ നടക്കുന്നു.

സ്ത്രീകളിലാണ് ഇന്ന് നടുവേദന കൂടുതലായി കണ്ട് വരുന്നത്. ഗര്‍ഭാശയത്തിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന അണുബാധയും രോഗങ്ങളും സ്ത്രീകളില്‍ നടുവേദനക്കിടയാക്കാറുണ്ട്. ഗര്‍ഭകാലം, പ്രസവം, വയര്‍ ചാടല്‍, പേശികളുടെ ബലക്ഷയം, ഇവയും സ്ത്രീകളില്‍ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതലായതിനാല്‍ നടുവേദനക്കുമിത് കാരണമാകാറുണ്ട്.


ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്കുണ്ടാകുന്ന ഉളുക്കുകള്‍, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങള്‍.മാത്രമല്ല,
നട്ടെല്ലിനേല്‍ക്കുന്ന പരിക്കുകള്‍, കഠിനമായ ആയാസമുള്ള ജോലികള്‍, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്‌കുകള്‍, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്നങ്ങള്‍, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, അമിതവണ്ണം, മാനസിക പിരിമുറുക്കം, അര്‍ബുദം ഇവയും നടുവേദനക്കിടയാക്കാറുണ്ട്.എന്നാല്‍ നട്ടെല്ലിലെ അണുബാധ മൂലവും നടുവേദന വരാം എന്നാണ് പുതിയ കണ്ടെത്തലുകളില്‍ പറയുന്നത്. നട്ടെല്ലിലും ഡിസ്‌കുകളില്‍ ബാക്ടീരിയ മൂലം പഴുപ്പ് ബാധിക്കുന്ന സ്പോണ്ടിലോഡിസൈറ്റിസ് എന്ന അസുഖം കൂടുന്നു എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണയായി നട്ടെല്ലില്‍ അണുബാധ ഉണ്ടാകാറില്ല. എന്നാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്ന അണുബാധയിലെ ബാക്ടീരിയ നട്ടെല്ലിലേക്ക് പടര്‍ന്നാണ് നട്ടെല്ലില്‍ പഴുപ്പ് ഉണ്ടാക്കുന്നത്. ഇതുമൂലം അതികഠിനമായ നടുവേദനയും ഉണ്ടാന്നു. ഡിസ്‌കുകളില്‍ സാധാരണഗതിയില്‍ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുംതോറും ഡിസ്‌കിനുള്ളിലെ ജലാംശം കുറയുന്നത് ഡിസ്‌കിന്റെ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്‌കുകള്‍ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും. ഈ രോഗത്തിന്റെ ലക്ഷണമാകാം