ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടുതല്‍ ആകരുത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടുതല്‍ ആകരുത്

നിങ്ങളിലെ ഉഷാറും ക്രിയേറ്റിവിറ്റിയും വര്ദ്ധിപ്പിക്കാന്‍ അല്പം മയങ്ങുന്നത് നല്ലതാണ്. ഉച്ചയുറക്കത്തെ ഒരിക്കലും മടിയുടെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ല. ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനില്‍ നടന്ന പഠനം അവകാശപ്പെടുന്നത്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. ഉച്ചയ്ക്ക് ഉറങ്ങുന്നവരില്‍ രക്തസമ്മര്‍ദം താരതമ്യേന കുറഞ്ഞിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഹൃദയാഘാതം വരാനുള്ള സാധ്യതയും ഇവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കുറവായിരിക്കും.

എന്നാല്‍ ഉറങ്ങുമ്പോള്‍  ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം ഇതാണ്. ചെറുമയക്കം ഒരിക്കലും ഒരു കാരണവശാലും 30 മിനിട്ടില് കൂടുതലാവാന്‍ പാടില്ല. കാരണം അത് പിന്നെ നമ്മളെ ഗാഢനിദ്രയിലേക്ക് നയിക്കും. കൂടാതെ വൈകിട്ട് മൂന്നിന് ശേഷം പക്ഷേ ചെറുമയക്കം പാടില്ല. അത് ആരോഗ്യ സൌന്ദര്യ സംരക്ഷണത്തെ ബാധിക്കും.