മുരിങ്ങയില പോഷകങ്ങളുടെ നിലവറ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുരിങ്ങയില പോഷകങ്ങളുടെ നിലവറ

വീടിന്റെ തൊടിയിലും മറ്റും സുലഭമായി കിട്ടിയിരുന്ന മുരിങ്ങയില പോഷകങ്ങളുടെ നിലവറയാണ്. ഇന്ന് മുരിങ്ങയില കിട്ടാക്കനിയായി മാറിയിരിക്കുന്നു.എളുപ്പത്തില്‍ വേരു പിടിക്കുന്ന മുരിങ്ങമരം ഓരോ വീടുകളിലും വച്ചു പിടിപ്പിക്കാം. മുരിങ്ങയിലയുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ക്കെതിരെ പൊരുതാന്‍ സഹായകമാണ്. പാലില്‍ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി കാല്‍സ്യമാണ് മുരിങ്ങയിലയിലുള്ളത്. 

വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് ഇവയെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഇല ശീലമാക്കുന്നത് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കും.


 
ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായകമാണ്. പാലൂട്ടൂന്ന അമ്മമാര്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ മുലപ്പാലിന്റെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവശുശ്രൂഷയ്ക്കും മുരിങ്ങ അത്യുത്തമമാണ്.
 


LATEST NEWS