പലനിറത്തിലുള്ള പഴം, പച്ചക്കറികൾ ശീലമാക്കി തടയാം കാൻസറെന്ന വിപത്തിനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പലനിറത്തിലുള്ള പഴം, പച്ചക്കറികൾ ശീലമാക്കി തടയാം കാൻസറെന്ന വിപത്തിനെ

കണ്ടാൽ കൊതിയൂറുന്ന പലനിറത്തിലും, വർണ്ണത്തിലുമുള്ള പഴങ്ങളും, പച്ചക്കറികളും കഴിക്കുന്നത് വഴി നാം തടയുന്നത് കാൻസർ അടക്കമുള്ളവയെയാണ്. നിത്യജീവിതത്തിൽ ഇവ ഉൾപ്പെടുത്തുന്നതു വഴി കാൻസർ അടക്കമുള്ളവയെ പടിക്ക് പുറത്ത് നിർത്താം.

പ​ലനി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം കാ​ന്‍​സ​ര്‍ ത​ട​യു​ന്ന​തി​നു ഫല​പ്ര​ദം. മ​ത്ത​ങ്ങ, പ​പ്പാ​യ, കാ​ര​റ്റ് മു​ത​ലാ​യ യെ​ലോ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ.

വെ​ളു​ത്തു​ള്ളി​യി​ലെ അ​ലി​സി​ന്‍ : വെ​ളു​ത്തു​ള്ളിചേ​ര്‍​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ഈ​സോ​ഫാ​ഗ​സ്, കോ​ള​ന്‍, സ്റ്റൊ​മ​ക് കാ​ന്‍​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പഠ​ന​ങ്ങ​ളു​ണ്ട്.​ വെ​ളു​ത്തു​ള്ളി​യി​ല്‍ അ​ലി​സി​ന്‍ എ​ന്ന എ​ന്‍​സൈം അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ലൈ​കോ​പീ​ന്‍  : ത​ക്കാ​ളി, ത​ണ്ണി​മ​ത്ത​ങ്ങ, ചു​വ​ന്ന പേ​ര​യ്ക്ക തു​ട​ങ്ങി​യ​വ​യി​ലു​ള്ള ലൈ​കോ​പീ​ന്‍ എ​ന്ന ഫൈ​റ്റോ കെ​മി​ക്ക​ലി​നും ആ​ന്‍​റി കാ​ന്‍​സ​ര്‍ ഇ​ഫ​ക്ടു​ണ്ട്.

ഗ്രീ​ന്‍ ടീ ​ശീ​ല​മാ​ക്കാം :  ഗ്രീ​ന്‍ടീ ​ശീ​ല​മാ​ക്കു​ന്ന​തു കാ​ന്‍​സ​ര്‍​ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം.ഗ്രീ​ന്‍ ടീ​യി​ലു​ള്ള എ​പ്പി​ഗാ​ലോ കെ​യ്റ്റ്ചി​ന്‍ 3 ഗാ​ലൈ​റ്റ് (ഇ​ജി​സി​ജി)​എ​ന്ന ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റ് കാ​ന്‍​സ​ര്‍ ത​ട​യാ​ന്‍ ഫല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്. ജ​പ്പാ​നി​ല്‍ 40 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ല്‍ കാ​ന്‍​സ​ര്‍​ നി​ര​ക്കു കു​റ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​വ​ര്‍ ദി​വ​സം 23 ക​പ്പ് ഗ്രീ​ന്‍ ടീ​ ക​ഴി​ക്കു​ന്ന​തു​കൊ​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.ബ്ലൂ​ബെ​റി, സ്ട്രോ​ബ​റി എ​ന്നീ ഫ​ല​ങ്ങ​ളും കാ​ന്‍​സ​ര്‍ പ്രതി​രോ​ധ​ത്തി​നു സ​ഹാ​യ​കം.

ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ള്‍ :  ത​വി​ടുക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ള്‍ ശീ​ല​മാ​ക്ക​ണം. അ​തി​ലു​ള്ള നാ​രു​ക​ള്‍കോ​ള​ന്‍ കാ​ന്‍​സ​ര്‍ ത​ട​യും. മൈ​ദ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ധാ​ന്യ​ങ്ങ​ള്‍ വാ​ങ്ങി വൃ​ത്തി​യാ​ക്കി ക​ഴു​കി​യു​ണ​ക്കി പൊ​ടി​പ്പി​ച്ച്‌ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ധാ​ന്യ​പ്പൊ​ടി​യി​ല്‍ നി​ന്നു നാ​രു​ക​ള്‍ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ന്‍ അതു സ​ഹാ​യ​കം.

ഇ​ല​ക്ക​റി​ക​ളി​ലെ നാ​രു​ക​ള്‍ : ഇ​ല​ക്ക​റി​ക​ള്‍ ശീല​മാ​ക്ക​ണം. അ​തി​ല്‍ നാ​രു​ക​ള്‍ ധാ​രാ​ളം. ക​ടു​കിന്‍റെ ഇ​ല ചേ​ര്‍​ത്തു​ണ്ടാ​ക്കു​ന്ന പൂ​രി, ച​പ്പാ​ത്തി എ​ന്നി​വ​യെ​ല്ലാം ആ​രോ​ഗ്യ​ദാ​യ​കം. ഇ​ല​ക്ക​റി​ക​ളി​ലു​ള്ള ബീ​റ്റാ ക​രോട്ടി​ന്‍ എ​ന്ന ആ​ന്‍​റി​ ഓ​ക്സി​ഡ​ന്‍​റും കാ​ന്‍​സ​ര്‍ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം. ചീ​ര, പാ​ല​ക്, ക​ടു​കി​ല എ​ന്നി​വ​യും ഗു​ണ​ക​രം. വീട്ടുവ​ള​പ്പി​ല്‍ ലഭ്യ​മാ​യ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ എ​ല്ലാ​ത്ത​രം ഇ​ല​ക​ളും ക​റി​യാ​ക്കഉ​പ​യോ​ഗി​ക്കാം. ചീ​ര​യി​ല, മു​രി​ങ്ങ​യി​ല, മ​ത്ത​യി​ല..​തു​ട​ങ്ങി​യ​വ​യെ​ല്ലാം.

മ​ഞ്ഞ​ളി​ലെ കു​ര്‍​ക്യു​മി​ന്‍ : കാ​ന്‍​സ​ര്‍പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മാ​യ സു​ഗ​ന്ധ​ വ്യ​ഞ്ജ​ന​ങ്ങ​ളി​ലൊ​ന്നാ​ണു മ​ഞ്ഞ​ള്‍. അ​തി​ല​ട​ങ്ങി​യ കു​ര്‍​ക്യു​മി​ന്‍ കാ​ന്‍​സ​ര്‍പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മെ​ന്നു ല​ബോ​റ​ട്ടറി പ​ഠ​ന​ങ്ങ​ള്‍ തെളി​യി​ക്കു​ന്നു.