ജിമ്മന്മാര്‍ അറിയാന്‍.....  മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്നത് മുഴുവന്‍ പ്രോട്ടീനുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിമ്മന്മാര്‍ അറിയാന്‍.....  മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്നത് മുഴുവന്‍ പ്രോട്ടീനുകള്‍

ബോഡിബില്‍ഡര്‍മാര്‍ക്ക് പുതിയൊരു അറിവുമായി അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. മുട്ടയുടെ മഞ്ഞക്കരുവിനെ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ പഠന റിപ്പോര്‍ട്ട്. മഞ്ഞക്കരു കഴിത്താത്തവരെക്കാള്‍ 40 ശതമാനം അധികം മസില്‍ വളര്‍ച്ച മഞ്ഞക്കരു കഴിക്കുന്നവരില്‍ ഉണ്ടാകുമെന്ന്് പഠനത്തില്‍ കണ്ടെത്തി. മുട്ടിയുടെ വെള്ളയിലുള്ളതുപോലെ തന്നെ വളരെ സുപ്രധാനമായ പ്രോട്ടീനുകള്‍ മഞ്ഞക്കരുവിലുമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചതായി ഗവേഷകര്‍ പറയുന്നു. 


അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഒരു കോഴിമുട്ടയില്‍ 18 ഗ്രാം പ്രോട്ടീനും 17 ഗ്രാം കൊഴുപ്പും ഉണ്ടെന്നാണ് കണക്ക്. കൊഴുപ്പ് ഒഴിവാക്കുന്നതിനായാണ് മഞ്ഞക്കരു ഒഴിവാക്കുന്നത്.

എന്നാല്‍ മുട്ട പൂര്‍ണ്ണമായും കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12, ഒമേഗ 3 ഫാറ്റി ആസിഡ്, ലൂട്ടീന്‍ ഉള്‍പ്പടെയുള്ളവ ശരീരത്തിലേക്ക് എത്തുമെന്നാണ്  യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സിലെ കൈന്‍സിയോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് പ്രഫസര്‍ നിക്കോളാസ് ബഡിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.


 


LATEST NEWS