യൂഫോര്‍ബിയ ക്യാന്‍സര്‍ ഉണ്ടാക്കുമോ ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂഫോര്‍ബിയ ക്യാന്‍സര്‍ ഉണ്ടാക്കുമോ ?

യൂഫോര്‍ബിയ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്നും ഈ ചെടി പിഴുതുകളഞ്ഞു.  വീട്ടുമുറ്റത്ത്  നട്ടുവളര്‍ത്തുന്ന അലങ്കാര ചെടികളില്‍ ഒന്നാണ് യൂഫോര്‍ബിയ   . യഥാര്‍ഥത്തില്‍ നിരുപദ്രവകാരിയായ ഈ ചെടി  ക്യാന്‍സര്‍ പോയിട്ട് ഒരു ജലദോഷം പോലും  ഉണ്ടാക്കില്ല.

യൂഫോര്‍ബിയ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നതിനു  ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല . അത്തരം പഠനങ്ങള്‍ ഒന്നും തന്നെയില്ല.  ആഫ്രിക്കയില്‍ കാണുന്ന മില്‍ക്ക് ബുഷ് എന്ന യൂഫോര്‍ബിയ ടിരുക്കാലി  എന്ന ചെടി ഒരുതരം ലിംഫോമ രോഗം വരാനുള്ള സാധ്യത കൂട്ടുന്നു എന്ന പഠനങ്ങളാണ് ഇതിന് കാരണം.

Epstein Barr Virus വരുത്തുന്ന Burkitt's Lymphoma എന്ന രോഗം മില്‍ക്ക് ബുഷ് ഉപയോഗിക്കുന്നവരില്‍ കൂടുന്നു എന്ന് പഠനഫലം വന്നിരുന്നു. യൂഫോര്‍ബിയ എന്ന പേരിലെ സാമ്യം മൂലം നമ്മുടെ നാട്ടിലെ യൂഫോര്‍ബിയ ചെടികളുടെ നാശത്തിനാണ് അത് വഴിവെച്ചത്.


LATEST NEWS