നല്ല ആരോഗ്യത്തിന് ബീറ്റ് റൂട്ട് ജ്യൂസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നല്ല ആരോഗ്യത്തിന് ബീറ്റ് റൂട്ട് ജ്യൂസ്

ബീട്രൂട്ട് ജ്യൂസ് കഴിച്ചാല്‍ രക്തസമ്മര്‍ദം കുറക്കാമെന്ന് പുതിയ പഠനം കണ്ടത്തി. ഒരു ചെറിയ ഡോസ് ജ്യൂസ് തന്നെ ഹൃദ്രോഗസാധ്യതയും പക്ഷാഘാതവും കുറക്കുമെന്നാണ് ഇംഗ്ലണ്ടിലെ റീഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയത്. മുന്‍പ് 500 മില്ലി ലിറ്റര്‍ ജ്യൂസ് കഴിച്ചവരില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ ചെറിയ അളവ് കഴിച്ചവരിലും നടത്തിയത്.

100 ഗ്രാം ബീറ്റ്രൂട്ട് കഴിച്ചവരില്‍ 0 മുതല്‍ 4 മണിക്കൂര്‍ വരെ കുറച്ച് നേരത്തേക്കും 0 മുതല്‍ 13 മണിക്കൂര്‍ വരെ കൂടിയ നേരത്തേക്കും രക്തസമ്മര്‍ദം കുറഞ്ഞതായി കാണപ്പെട്ടു. ബീട്രൂട്ട് ചേര്‍ത്ത ബ്രെഡിലും ഇതേ എഫക്ടുള്ളതായും പരീക്ഷണം തെളിയിച്ചു. വെറും 39 ആളുകളെ വെച്ചാണ് പരീക്ഷണം നടത്തിയതെങ്കിലും ഇത് മുന്‍പ് നടത്തിയ സമാന പരീക്ഷണഫലങ്ങളെ സാധൂകരിക്കുന്നതാണെന്ന് പുതിയ കണ്ടു പിടുത്തം.