വെളുത്തുള്ളി ചെവിയില്‍ വച്ചാലുള്ള ഗുണങ്ങള്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെളുത്തുള്ളി ചെവിയില്‍ വച്ചാലുള്ള ഗുണങ്ങള്‍ 

വെളുത്തുള്ളിയുടെ ഔഷധ ഗുണം അറിയാത്തവര്‍ ചുരുക്കമായിരിക്കും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി ഉപയോഗത്തിന് കഴിയുമെന്നത് കാലങ്ങളായി പറയുന്നതാണ്. കിടക്കും മുമ്പ് വെളുത്തുള്ളി ചെവിയില്‍ വയ്ക്കുന്നത് കൊണ്ട് ഗുണങ്ങള്‍ ഏറെയാണെന്ന് പലര്‍ക്കും അറിയില്ല. വെളുത്തുള്ളി ചെവിയില്‍ വച്ചാല്‍ ഉള്ള ആരോഗ്യഗുണങ്ങള്‍ ഇവയാണ്.

1. ശരീരവേദനയ്ക്ക് ശമനം

ശരീര വേദനയെ ശമിപ്പിക്കുന്നതിന് ഇത് തികച്ചും ഗുണകരമാണ്. ചെവിയില്‍ വെളുത്തുള്ളി വെച്ചതിനുശേഷം കുറച്ച് സമയം വിശ്രമിക്കുക.

2. രോഗശമനത്തിന്

ചെവിയുടെ ഉള്ളില്‍ വെളുത്തുള്ളി വെക്കുമ്പോള്‍ ശരീര ഉഷ്മാവ് വര്‍ദ്ധിക്കുകയും നീര്‍വീക്കം, ജലദോഷം, പനി എന്നീ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

3. ചെവിവേദനയില്‍ നിന്ന് മുക്തി നേടാന്‍

അണുബാധ കാരണം ചെവിയില്‍ വേദനയുണ്ടെങ്കില്‍ രാത്രി കിടക്കും മുമ്പ് വെളുത്തുള്ളി വച്ചാല്‍ ഉടന്‍ ചെവിവേദന കുറയുമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

4. ചുമയെ അകറ്റാന്‍

ചുമ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ വെളുത്തുള്ളിയും തേന്‍ ചേര്‍ത്ത മിശ്രിതം ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഏറെ ആശ്വാസം നല്‍കുന്നതായിരിക്കും ഈ പ്രകൃതിദത്ത സിറപ്പ്.

5. ഹൃദയാരോഗ്യത്തിന്

വെളുത്തുള്ളി ശരിയായ രീതിയില്‍ രക്തയോട്ടം നിയന്ത്രിച്ച് കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസേന രാവിലെ ഒന്നോ രണ്ടോ വെളുത്തുള്ളി ചവച്ചരച്ചു കഴിക്കുന്നത് നല്ലതാണ്. ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്. ഹൃദ്രോഗത്തിനു പ്രധാന കാരണമാകുന്ന രക്തസമ്മര്‍ദം കുറച്ചു നിര്‍ത്താനും വെളുത്തുള്ളി സഹായിക്കുന്നു.

6.അലര്‍ജി തടയാന്‍

അലര്‍ജി കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകള്‍ നിത്യേന വെളുത്തുള്ളി വെളുത്തുള്ളിയുടെ ഒരു കഷണം ഇങ്ങനെ ചെവിയില്‍ വയ്ക്കുന്ന ആശ്വാസം പകരും. ചൊറിച്ചില്‍, പ്രാണികളുടെ കടി എന്നിവയ്ക്കും വെളുത്തുള്ളിയോ പകരം വെളുത്തുള്ളിയുടെ നീരോ ഉപയോഗിക്കാം.

7.പല്ലുവേദനയില്‍ നിന്ന് ആശ്വാസം

ആന്റി ബാക്റ്റീരിയല്‍, ആനല്‍ജിസിക് (വേദനയില്ലാതാക്കുന്ന മരുന്ന്) എന്നീ ഗുണങ്ങളുള്ള വെളുത്തുള്ളിയുടെ ഒരു കഷണം ഇങ്ങനെ ചെവിയില്‍ വയ്ക്കുന്നതോ വെളുത്തുള്ളിയുടെ നീര് പുരട്ടുന്നതോ പല്ലുവേദനയെ പ്രതിരോധിക്കാം.
മുന്നറിയിപ്പ്: ഈ രീതി പരീക്ഷിക്കുന്നവര്‍ ചെവിയുടെ ഉള്ളിലേക്ക് വെളുത്തുള്ളി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

8.സന്ധിവാതം വേദന

വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റും ആന്റി ഇന്‍ഫ്ലാമറ്റോറി എന്നീ ഘടകങ്ങള്‍ സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. വെറും വയറ്റില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതും സന്ധിവാതത്തില്‍ നിന്ന് മുക്തി നേടുന്നതിന് സഹായകരമാണ്. മികച്ച ഗുണം ലഭിക്കുന്നതിനായി ദൈനംദിന ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്താം.

 9.ഫംഗസ് അണുബാധ

പുഴുകടി പോലുള്ള ത്വക്കിനെ ബാധിക്കുന്ന അവസ്ഥകളില്‍ നിന്ന് മുക്തി നേടാന്‍ വെളുത്തുള്ളി അല്ലെങ്കില്‍ വെളുത്തുള്ളി നീര് ഉപയോഗിക്കാം.


LATEST NEWS