നെയ്യു കഴിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെയ്യു കഴിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

വെറുംവയറ്റില്‍ നെയ്യു കഴിയ്ക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പാദനത്തിന് ഏറെ നല്ലതാണ് ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. ദഹനം മെച്ചപ്പെടും. നെയ്യ് വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും പുത്തനുണര്‍വു ലഭിയ്ക്കും. കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാനും ഊര്‍ജവും ഓജസും നല്‍കാനും ഇത് സഹായിക്കും. വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. വെറുംവയറ്റില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യു കഴിച്ചു നോക്കൂ

കുട്ടികള്‍ക്കു വെറുംവയറ്റില്‍ നെയ്യു നല്‍കുന്നത് ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു 10 വയസു വരെയുള്ള കുട്ടികള്‍ക്ക്. ശരീരത്തിലെ സന്ധികള്‍ക്ക് ഇത് ഈര്‍പ്പം നല്‍കുന്നു. ഇതുവഴി എല്ലുപൊട്ടുന്നതും എല്ലുതേയ്മാനവുമെല്ലാം ഒഴിവാ്ക്കാന്‍ സാധിയ്ക്കും. ശരീരത്തിലുള്ള വാത, പിത്ത, കഫദോഷങ്ങളില്‍ വാതദോഷത്തെ ഒഴിവാക്കിയാണ് ഇതു സാധിയ്ക്കുന്നത്. 5-10 മില്ലി വരെ നെയ്യു കഴിയ്ക്കാം. ഇതു വെറുംവയറ്റില്‍ കഴിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ശുദ്ധമായ നെയ്യുപയോഗിയ്ക്കുക


LATEST NEWS