നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കി ഹൃദയത്തെ പൊന്നുപോലെ കാത്തുസൂക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കി ഹൃദയത്തെ പൊന്നുപോലെ കാത്തുസൂക്ഷിക്കാം

ആരോഗ്യമുള്ള ഹൃദയമെന്നാൽ ആരോഗ്യകരമായ ഭക്ഷണരീതി എന്നു തന്നെയാണ് ഉത്തരം. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതിലാണ് കാര്യം. ഹൃദയത്തെ കാത്തു സൂക്ഷിക്കാൻ ഇനി പറയുന്ന മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

 നാരുകൾ അടങ്ങിയ ഭക്ഷണം 

ശരീരത്തിനു ഏറ്റവും അധികം ആവശ്യമുള്ള ഒന്നാണ് നാരുകൾ. നാരുകളടങ്ങിയ ഭക്ഷണം നമ്മുടെ ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ച് കളയുന്നു. അതിലൂടെ ഹൃദയത്തിനു നന്നായി പ്രവർത്തിക്കാനുള്ള വഴിയൊരുക്കി കൊടുക്കുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസേന 20 മുതൽ 30% വരെ നാരടങ്ങിയ ഭക്ഷണം ആവശ്യമായി വരുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

പഴങ്ങളും പച്ചക്കറികളും കഴിച്ച് നേടാവുന്നതാണ് നാരുകളെന്നതിനാൽ നിങ്ങളുടെ കീശ കാലിയാക്കാതെ തന്നെ ഹൃദയത്തെ കാത്തു സൂക്ഷിക്കാം. നിത്യേനയുള്ള ആഹാരത്തിൽ ഇവ ഒരു നേരമെങ്കിലും ഉൾപ്പടുത്തുക. ഇതിനേറ്റവും മികച്ചതായി കണക്കാക്കുന്നത് നല്ല കടുത്ത നിറങ്ങളുള്ള കണ്ണിനെ ആകർഷിക്കുന്ന പഴം- പച്ചക്കറികളാണ്. ഇവയിൽ നാരുകളും അതുപോലെ വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ടാകും. പച്ചക്കറികളെ ഗ്രിൽ ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. കൂടാതെ ഉണങ്ങിയ പഴങ്ങൾ, നട്സുകൾ എന്നിവയും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യപ്രദമാണ്. 

നല്ല കൊഴുപ്പടങ്ങിയ ആഹാരം തിരഞ്ഞെടുക്കുക 

ബട്ടർ, ബേക്കറി ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണ പദാർഥങ്ങൾ എന്നിവ നിങ്ങൾക്ക് സമ്മാനിക്കുന്നത് അനാവശ്യ കൊഴുപ്പുകളാണ്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിയുന്നതും നിയന്ത്രിക്കുക. ശരീരത്തിന് ചീത്ത കൊഴുപ്പ് നൽകി ഹൃദയത്തിന്റ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ കഴിയുന്ന ആഹാരങ്ങളാണിതെല്ലാം. മീനുകൾ, വാൽനട്ട് തുടങ്ങിയവയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. 

സോഡിയം ഉപയോഗം കുറയ്ക്കുക

 ഉപ്പ്, സോഡിയം എന്നിവ അ‍ടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങളുടെ ഹൃദയം പിണങ്ങാൻ വേറെ കാരണം തേടേണ്ടതില്ല. ഉപ്പ്, സോഡിയം മുതലായവ നിങ്ങളുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ അമിതമാക്കുന്നു. എന്നതിനാൽ ഉപ്പിന്റെ ഉപയോഗത്തിൽ നല്ല കരുതൽ വേണം. വാഴപ്പഴം, ഉണക്കമുന്തിരി, ഓറഞ്ച് , മധുര കിഴങ്ങ് എന്നിവ നിങ്ങളുടെ ശരീരത്തിലെ ആവശ്യമില്ലാത്ത സോഡിയത്തെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു


LATEST NEWS