മോണയില്‍ നിന്ന് രക്തം വരുന്നുണ്ടോ? എങ്കില്‍ പരിഹാരം ഇതാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോണയില്‍ നിന്ന് രക്തം വരുന്നുണ്ടോ? എങ്കില്‍ പരിഹാരം ഇതാ

മോണയില്‍ നിന്ന് രക്തം വരുന്നത് മോണരോഗത്തെിന്റെ ലക്ഷണമാകാം. അതിനാല്‍ തന്നെ ഈ പ്രശ്‌നത്തെ ഗൗരവമായി നാം കാണെണ്ടതുണ്ട്

 1. മോണയില്‍ നിന്ന് രക്തം വരുന്നെതന്തുകൊണ്ട് 
 • വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്ഥലമാണ്.ഈ അണുക്കള്‍ മൂലം മോണയില്‍ പഴുപ്പുണ്ടാവുകയും ഇത് രക്തം വരുന്നതിനിടയാക്കുകയും ചെയ്യും.  
 • ശരീരത്തില്‍ വൈറ്റമിന്‍ സിയുടെയും കെയുടെയും അഭാവം ഉണ്ടായാല്‍ മോണയിലുണ്ടാകുന്ന അണുബാധ 
 • ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ വ്യതിയാനം 
 • കൂടിയ അളവിലുള്ള പുകയില ഉപയോഗം ഭക്ഷണ രീതി തുടങ്ങിയവയെല്ലാം മോണയില്‍ നിന്ന് രക്തം വരുന്നതിനിടയാക്കും

2.ലക്ഷണങ്ങള്‍ 

 • പല്ലിന് ഇളക്കം  മോണക്ക് വീക്കം വായ് നാറ്റം 
 • അപൂര്‍വം ചിലപ്പോള്‍ മോണയില്‍ പഴുപ്പ് 
 • മോണ വേദ

3.മോണയില്‍ രക്തം വരുന്നത് തടയാനുള്ള വീട്ടു വൈദ്യം

 • ഉപ്പുവെള്ളം കൊണ്ട് വായ കഴുകുക: ഉപ്പ് ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. ഈ ഗുണങ്ങള്‍ മോണയില്‍ നിന്ന് രക്തം വരുന്നതിനെയും മറ്റ് അണുബാധകളെയും തടയും. ചുടുവെള്ളത്തില്‍ ഉപ്പിട്ട് ദിവസം മൂന്നു തവണയെങ്കിലും  വായ കഴുകണം. 
 • തേന്‍: കുറച്ച് തേന്‍ കൈവിരലിലെടുത്ത് മോണയില്‍ തടവുക. ഇത് നിത്യേന ചെയ്യണം. തേനിെന്റ ആന്റി ബാക്ടീരിയല്‍ സ്വഭാവം മോണയെ അണുബാധയില്‍ നിന്ന് രക്ഷിക്കും.
 • എണ്ണ: വെളിെച്ചണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് വായ കഴുകുക
 • മഞ്ഞള്‍: മഞ്ഞള്‍ പൊടി അല്‍പ്പം കടുകെണ്ണയില്‍ ചാലിച്ച് മോണയില്‍ ചെറുതായി തടവുക.

ഇവ കൂടാതെ ദിവസവും പല്ലു തേക്കണം. മുധുരമുള്ളതോ പാകം ചെയ്തതോ ആയ ഭക്ഷണം കഴിച്ച ശേഷം പ്രത്യേകിച്ചും. പല്ലുതേക്കുന്നത് സാവധാനത്തിലാണെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ മോണയിലെ നനുത്ത കലകള്‍ നശിക്കും. തൈര്, ഗ്രീന്‍ ടീ, വെളുത്തുള്ളി എന്നിവ മോണയുെട ആരോഗ്യം സംരക്ഷിക്കും. 


LATEST NEWS