ചേന കഴിച്ചാല്‍ ഗുണമുണ്ട് ഏറെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചേന കഴിച്ചാല്‍ ഗുണമുണ്ട് ഏറെ


ആഫ്രിക്കയും ഇന്ത്യയുമൊക്കെ തെക്ക് കിഴക്ക് ഏഷ്യയിൽ ഉൽഭവിച്ച ഒരു വിളയായ ചേനയുടെ ഒരു വലിയ ആരാധകാരാണ്. ഇന്ത്യയിൽ കേരളം കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട്. മലയാളികള്‍  അവരുടെ പറമ്പ് കളില്‍ എപ്പോഴും  കൃഷി ചെയ്യുന്ന ചേന  എപ്പോഴും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ചേനയെ വെച്ച് ഒരേ ദിവസവും ഓരോ പരീക്ഷണങ്ങള്‍ ചെയ്യാനും മലയാളികള്‍ മറക്കാറില്ല. പുഴുങ്ങിയും ബേക്ക് ചെയ്തും വറുത്തും അച്ചാർ രൂപത്തിലും കറികളിൽ ചേർത്തുമൊക്കെ ചേന ഉപയോഗിക്കുന്നു. ചില വിശേഷ ദിവസങ്ങളിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും മറക്കാറില്ല   ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് പണ്ട് മുതലേ മലയാളികള്‍ ചേനയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് 


കൊഴുപ്പ് കുറച്ച് ആരോഗ്യം നൽകുന്ന ഒരു ഭക്ഷണമാണ് ചേന. ഇത് പല പോഷകങ്ങളുടെയും ഉറവിടമാണ്. ഇവയിൽ അന്നജം, നാരുകള്‍ കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും ശേഖരമാണ്. ഇതു കൂടാതെ നല്ല ഫാറ്റി ആസിഡും പ്രോട്ടീനും മിതമായ തോതിൽ അടങ്ങിയിട്ടുണ്ട്.

ചേനയിൽ നാരുകള്‍ കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനത്തെ സഹായിക്കാനും മലബന്ധം കുറയ്ക്കാനും ചേനയ്ക്കു കഴിയും. ശരിയായ രീതിയിൽ പാകം ചെയ്ത ചേന മിതമായ അളവിൽ Slimming food ആയും ഉപയോഗിക്കാവുന്നതാണ്. എസ്സൻഷ്യൽ ഫാറ്റി ആസിഡ് ഉള്ളതിനാലും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലും ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.

മിക്ക വിറ്റമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ചേന ബാലൻസ്ഡ് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഭക്ഷണമാണ്. ചേനയിലെ ആന്റിഓക്സിഡന്റുകൾക്ക് ആന്റിജൻ പ്രോപ്പർട്ടി ഉള്ളതായും പറയപ്പെടുന്നു. ഗ്ലൈസീമിക് ഇൻഡക്സു കുറഞ്ഞ ചേന പ്രമേഹ രോഗികളുടെ ഭക്ഷണത്തിലും ഉൾപ്പെടുത്താം. ഇവിടെയും പാചകരീതിയും അളവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

ചേന പാചകം ചെയ്യുമ്പോൾ തേങ്ങ, തേങ്ങാപാൽ ഇവ അമിതമായി ഉപയോഗിക്കുന്നതും വറുക്കുന്നതും എണ്ണയുടെ കൂടുതലായ ഉപയോഗവും ചേനയുടെ ഗുണ ഗണങ്ങളെ ദോഷമായി ബാധിക്കുന്നു. അമിതമായ ചേനയുടെ ഉപയോഗം കൂടുതൽ ഊർജ്ജം ഉള്ളിൽ ചെല്ലാനും അതുവഴി ഇവയുടെ ഗുണങ്ങളെ വിപരീത ദിശയിലാക്കാനും കാരണമാകുന്നു.
 


LATEST NEWS