ഈ വസ്ത്രം ഉപേക്ഷിക്കൂ...നല്ല കാര്യങ്ങൾ ശരീരത്തിൽ നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ വസ്ത്രം ഉപേക്ഷിക്കൂ...നല്ല കാര്യങ്ങൾ ശരീരത്തിൽ നടക്കും

ബ്രാ സ്ത്രീകള്‍ക്കു പൊതുവെ പറഞ്ഞിട്ടുള്ള അടിവസ്ത്രമാണ്. സ്തനഭംഗിയ്ക്കും സ്തനങ്ങള്‍ തൂങ്ങാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ അത്യാവശ്യം.എന്നാല്‍ ബ്രാ ധരിയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ ഇല്ലയോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി നടക്കുന്നുണ്ട്. എന്നാല്‍ ബ്രാ ഉപേക്ഷിച്ചാല്‍ എന്തെല്ലാം സംഭവിയ്ക്കുമെന്നതിനെക്കുറിച്ചറിയൂ, ഇത് പഠനങ്ങള്‍ വെളിപ്പെടുത്തുന്ന സത്യങ്ങളാണ്.

കാര്‍ഡിയോവാസ്‌കുലാര്‍

സ്ത്രീകളിലെ പല കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ക്കും ബ്രാ കാരണമാകുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. രക്തസഞ്ചാരം തടസപ്പെടുത്തുന്നതാണ് കാരണം. ബ്രാ ഉപേക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തു.

മാറിടവലിപ്പം

മാറിടവലിപ്പം തോന്നിപ്പിയ്ക്കുന്നത് പെക്‌ടോറിയല്‍ മസിലുകളാണ്. ബ്രാ ധരിയ്ക്കുമ്പോള്‍ ഇവ ഒതു്ങ്ങിപ്പോകും. എന്നാല്‍ ധരിയ്ക്കാത്ത സമയം പെക്ടോറിയല്‍ മസിലുകളുടെ വികാസം കാരണം മാറിടത്തിന് കൂടുതല്‍ വലിപ്പവും തോന്നും.

ലിംഫ്

മാറിടത്തിലെ ലിംഫ് വെസലുകളില്‍ ബ്രാ ധരിയ്ക്കുമ്പോള്‍ മര്‍ദമുണ്ടാകും. ഇത് ടോക്‌സിനുകള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകും.

നല്ല ഉറക്കത്തിന്

ബ്രാ ധരിയ്ക്കാതെ ഉറങ്ങുന്നത് നല്ല ഉറക്കത്തിന് ഏറെ സഹായകമാണ്. രക്തസഞ്ചാരം സുഗമമായി നടക്കും. ശരീരത്തിന് മര്‍ദമുണ്ടാകില്ല.

മാറിടം തൂങ്ങാന്‍

ബ്രാ ധരിയ്ക്കാത്തത് മാറിടം തൂങ്ങാന്‍ ഇട വരുത്തുമെന്നാണ് പൊതുവെയുള്ള വിശ്വാസം എന്നാല്‍ ബ്രാ ധരിയ്ക്കാത്തത് മാറിടങ്ങളുടെ ആകൃതിയെ ദോഷകരമായി ബാധിയ്ക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൃത്യ അളവിലല്ലാത്ത ബ്രാ ധരിയ്ക്കുന്നത്

കൃത്യ അളവിലല്ലാത്ത ബ്രാ ധരിയ്ക്കുന്നത് പല ഭാഗങ്ങളും ഇറുകാനും പാടുകള്‍ക്കും രക്തം കട്ടി പിടിയ്ക്കാനുമെല്ലാം കാരണമാകും. ബ്രാ ധരിയ്ക്കാതിരുന്നാല്‍ ഇതെക്കുറിച്ചു വിഷമിയ്‌ക്കേണ്ട.

മാറിടവേദന

പല സ്ത്രീകളിലും മാറിടവേദനയ്ക്കും ഈ ഭാഗത്തുണ്ടാകുന്ന മുഴകള്‍ക്കുമെല്ലാം അപൂര്‍വമായെങ്കിലും ബ്രാ കാരണമാകുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. 


Loading...
LATEST NEWS