പാലിന് പകരം ഇവ ഇനി ഉപയോഗിച്ച് നോക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലിന് പകരം ഇവ ഇനി ഉപയോഗിച്ച് നോക്കാം

കാത്സ്യം, വൈറ്റമിന്‍ ഡി എന്നിവയുടെ  കലവറയാണ് പാല്‍. ദിവസവും പാല്‍ കുടിച്ചാല്‍ ആരോഗ്യകാര്യത്തില്‍ പിന്നെ ടെന്‍ഷന്‍ വേണ്ടെന്നാണ് പറയാറ്. ഏതു പ്രായക്കാര്‍ക്കും ആവശ്യമായ പോഷകങ്ങള്‍ പാലില്‍ നിന്നു ലഭിക്കും. എന്നാല്‍ പാൽ അലർജി ഉള്ള ആളുകള്‍ക്ക് പാലിനു പകരം ആല്‍മണ്ട് മില്‍ക്ക് , ഓട്സ് മില്‍ക്ക്,  സോയ മില്‍ക്ക് എന്നിവ ഉപയോഗിക്കാം. പാലിനു പകരം ഇത്തരം വ്യത്യസ്തതകൾ ഉപയോഗിക്കുന്നവർ ഏറെയാണ്‌. പ്ലാന്റ്  ബേസ്ഡ് പ്രോഡക്ടുകളിൽ നിന്നാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുക. നട്ട്സ്, സീഡ്സ് എന്നിവയില്‍ നിന്നാണ് ഇവ നിര്‍മിക്കുന്നത്. ഇത്തരം അഞ്ചു പ്രധാനവീഗന്‍ മില്‍ക്കുകളെക്കുറിച്ച് അറിയാം.

ആല്‍മണ്ട് മില്‍ക്ക് - ലോ കാലറി മില്‍ക്ക് ആണ് ഇത്. ഭാരം കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ് ആല്‍മണ്ട് മില്‍ക്ക്. കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ എന്നിവയുടെ കേദാരമാണ് ആല്‍മണ്ട് മില്‍ക്ക്. ചര്‍മസൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്.

കോക്കനട്ട് മില്‍ക്ക് - ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്സ് ഇതിലുണ്ട്. ഗട്ട് മൈക്രോബിനെ ബാലന്‍സ് ചെയ്യാനും വണ്ണം കൂടാതെ നോക്കാനും ഇത് സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ നില ക്രമീകരിക്കാനും ഉത്തമമാണ്.

റൈസ് മില്‍ക്ക് - പ്രോട്ടീന്‍ കണ്ടന്റ് കുറവാണേലും മിനറല്‍സ്, വറ്റമിന്‍സ് എന്നിവ ധാരാളമുണ്ട് ഇതില്‍. ഫാറ്റ്, കൊളസ്ട്രോള്‍ എന്നിവ കുറവാണ്


LATEST NEWS