കര്‍പ്പൂരം അസുഖങ്ങള്‍ക്കും

സ്വന്തം ലേഖകന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍പ്പൂരം അസുഖങ്ങള്‍ക്കും

കര്‍പ്പൂരം സാധാരണ പൂജകള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് മരുന്നു ഗുണങ്ങളും ധാരാളമുണ്ട്. അസുഖങ്ങള്‍ക്കും ഒപ്പം ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇവ ഉപകാരപ്രദവുമാണ്. ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഇത് വെള്ളത്തിലിട്ട് ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വാസകോശത്തിന് ശ്വാസനാളത്തില്‍ ഒരു ആവരണമുണ്ടാകുന്നു. ഇത് ചുമയ്ക്കാനുള്ള തോന്നല്‍ കുറയ്ക്കും. ന്യൂറോഡെര്‍മറ്റൈറ്റിസ് എന്നൊരു ചര്‍മരോഗമുണ്ട്. ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥ. ഇതിന് നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഈ ഭാഗത്ത് കര്‍പ്പൂരം പൊടിച്ച് പുരട്ടാം.ഫംഗസ് അണുബാധകള്‍ക്കും കര്‍പ്പൂരം മരുന്നായി ഉപയോഗിക്കാം. പ്രത്യേകിച്ച് ചര്‍മത്തിലും നഖങ്ങള്‍ക്കിടയിലും. കര്‍പ്പൂരം വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ മതിയാകും. ആസ്തമ, വാതം തുടങ്ങിയ രോഗങ്ങള്‍ക്കും കര്‍പ്പൂരം നല്ലതു തന്നെ. വാതരോഗം കാരണമുള്ള സന്ധിവേദനകള്‍ക്ക് കര്‍പ്പൂരം വെള്ളത്തില്‍ കലക്കി പുരട്ടിയാല്‍ മതിയാകും. മുഖക്കുരുവും ഇതു കാരണം വരുന്ന കലകളും മാറാനും കര്‍പ്പൂരം ഉപയോഗിക്കാം. ഫേസ്പായ്ക്കില്‍ ഒരു നുള്ളു കര്‍പ്പൂരം ചേര്‍ത്താല്‍ മതിയാകും. പ്രത്യേകിച്ച് അമിതമായ എണ്ണമയമുള്ള ചര്‍മത്തിന് ഇത് വളരെ നല്ലതാണ്. ഇത് ചര്‍മത്തില്‍ നിന്നും എണ്ണമയം നീക്കും. തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ അല്‍പം കര്‍പ്പൂരം ചേര്‍ക്കുന്നത് നല്ല തണുപ്പു നല്‍കും.


Loading...
LATEST NEWS