പ്രതിരോധിക്കൂ ഹെപ്പറ്റൈറ്റിസിനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിരോധിക്കൂ ഹെപ്പറ്റൈറ്റിസിനെ

മാരകമായ കരൾ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്. ഇവരെ കണ്ടെത്തി വേഗത്തിൽ ചികിത്സ ഉറപ്പാക്കുകയെന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ നിങ്ങളെല്ലാവരും എടുക്കേണ്ടത് അല്‍പ്പം ശ്രദ്ധയാണ്. പ്രതിരോധ കുത്തിവെപ്പിലൂടെ ചെറുക്കാവുന്ന രോഗത്തെ അവഗണിക്കാതിരിക്കുക.

എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളിൽ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാൽ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ.
ശരീരശ്രവങ്ങളിലൂടെ പടരുന്ന ഈ വൈറസുകൾ ഗുരുതര കരൾ രോഗങ്ങൾക്ക് കാരണമാകും. ബാധിച്ച 20 ശതമാനം ആളുകൾക്കും മാരകമായ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഗുരുതര കരൾ വീക്കമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ പ്രതിരോധ കുത്തിവെപ്പിലൂടെ ചെറുക്കാനാകും. എന്നാൽ ഹെപ്പറ്റൈറ്റിസ് സിക്ക് പ്രതിരോധ കുത്തിവെപ്പില്ല. വിദേശരാജ്യങ്ങളിൽ തുടരുന്ന നിർബന്ധിത പരിശോധനയും ബോധവത്കരണവുമാണ് രോഗപ്രതിരോധത്തിനുള്ള മാർഗം.


LATEST NEWS