ഹൈഹീല്‍ ചെരുപ്പുകളുണ്ടാക്കും ആരോഗ്യ പ്രശ്‌നങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈഹീല്‍ ചെരുപ്പുകളുണ്ടാക്കും ആരോഗ്യ പ്രശ്‌നങ്ങള്‍

കല്ല്യാണത്തിനും പാര്‍ട്ടിക്കും എന്തിനേറെ ഓഫീസില്‍ പോകണമെങ്കില്‍ വരെ ചിലര്‍ക്ക് ഹൈഹീല്‍ ചെരുപ്പ് നിര്‍ബന്ധമാണ്. വ്യത്യസ്ത തരത്തിലുള്ള ഹൈഹീല്‍ ചെരുപ്പ് ധരിക്കുന്നത് ഫാഷനബിള്‍ ആണെന്ന ധാരണയാണ് യൂത്തിനിടയില്‍. ഹൈഹീല്‍ ചെരുപ്പുകള്‍ക്ക് മാത്രമായി ഫാഷന്‍ ഷോ വരെ നടക്കാറുണ്ട്. എന്നാല്‍ ഹൈഹീല്‍ ചെരുപ്പ് ഇടുന്നത് നമ്മുടെ ആരോഗ്യത്തിന് മോശമാണെന്ന് പലര്‍ക്കും അറിയില്ല. ഹൈഹീല്‍ ചെരുപ്പുകള്‍ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ ഡീജനറേറ്റീവ് ആര്‍ത്രൈറ്റിസിനു കാരണമാകാമെന്ന് വിദഗ്ധര്‍.

ദിവസവും മണിക്കൂറുകളോളം ഹൈഹീല്‍ഡ് ധരിക്കുന്നത് എല്ലുകള്‍ക്ക് ക്ഷതമുണ്ടാകാനും ഇതു വഴി സന്ധിവാതത്തിനും കാരണമാകും. സന്ധികള്‍ക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നില്‍ക്കുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. കാര്‍ട്ടിലേജ് വിഘടിക്കുക വഴി സന്ധികള്‍ക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകള്‍ തമ്മില്‍ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും. ഹൈഹീല്‍ ചെരുപ്പ് കാല്‍പ്പാദങ്ങളുടെ എല്ലുകളില്‍ ഭാരം വരുത്തുകയും ഇത് ഫോര്‍ഫുട് പെയ്‌നിനു കാരണമാകുകയും ചെയ്യും. ഹീല്‍സ് ധരിക്കുന്നത് മുട്ടുകളിലും കാല്‍വിരലുകളിലും അമിത മര്‍ദ്ദം ഏല്‍പ്പിക്കുകയും അവയ്ക്ക് വേദനവരികയും ചെയ്യും. കൂടാതെ സന്ധിവാതം, നടുവേദന, അരക്കെട്ടിനു വേദന, മുട്ടുവേദന ഇവയ്ക്കും കാരണമാകുന്നു. ഹീലുകളുടെ ഉയരമാണ് ഒരു പ്രശ്‌നം. ഒന്നര ഇഞ്ച് ആയിരിക്കണം ഇവയുടെ ഉയരം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത്. ഇത് അവരുടെ ശരീരഘടനെയെ ബാധിക്കുകയും പിന്നീട് കഠിനമായ വേദനയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (AIIMS)  ലെ റൂമാറ്റോളജി വിഭാഗം വിദഗ്ധര്‍ പറയുന്നു.
 


LATEST NEWS