ഓർമ  എന്നത് എങ്ങനെ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓർമ  എന്നത് എങ്ങനെ?

ഓര്‍മ എന്നത് മസ്തിഷ്‌കം പുനർനിർമ്മിച്ചെടുക്കുന്നതാണ് കഴിഞ്ഞുപോയ ഒരുകാര്യം നമ്മള്‍ ഓര്‍ത്തെടുക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നതിനെ പാട്ടി പഠനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗെവേഷകർ. ഓര്‍ത്തെടുക്കുമ്പോള്‍ നമ്മുടെ മസ്തിഷ്‌കം അവസാനം കഴിഞ്ഞ സംഭവത്തില്‍ നിന്നും അവസാനത്തെ സംഭവം വരെ പുനര്‍നിര്‍മിച്ചെടുക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍. ആദ്യ സംഭവത്തിന്റെ സാരാംശം വീണ്ടെടുക്കുന്നതില്‍ നമ്മള്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഓര്‍ത്തെടുക്കുന്നുവെന്നുമുള്ള സൂചനയാണ് ഇത് നല്‍കുന്നത്.

സങ്കീര്‍ണമായ ഒന്നിനെ ആദ്യം കാണുമ്പോള്‍ നമ്മള്‍ അതിന്റെ നിറവും ആകൃതിയുമാണ് നിരീക്ഷിക്കുക. കൂടുതല്‍ വിശദമായ കാര്യങ്ങള്‍ അതിനുശേഷം മസ്തിഷ്‌കം ശേഖരിക്കും. യഥാര്‍ഥത്തില്‍ അനുഭവിച്ചതിന്റെ ശരിപ്പകര്‍പ്പല്ല നമ്മുടെ ഓര്‍മ്മകളെന്ന കാര്യം നമുക്കറിയാം നമ്മുടെ വ്യക്തിപരമായ അറിവുകളും ചുറ്റുപാടുകളും അടിസ്ഥാനമാക്കി ഓര്‍മകള്‍ വീണ്ടും സൃഷ്ടിച്ചെടുക്കപ്പെടുന്നതാണ്. ചിലപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ പോലും നമ്മള്‍ ഓര്‍മിക്കാറുണ്ട്.-ബ്രിട്ടണിലെ ബര്‍മിങ്ങാം സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായ ജുവാന്‍ ലിന്‍ഡെ ഡെമിന്‍ഗോ പറഞ്ഞു.ചില വസ്തുക്കളുടെ ചിത്രങ്ങള്‍ കാണിച്ചശേഷം ഒരു പ്രത്യേക വാക്കുപയോഗിച്ച് അവയെ ബന്ധിപ്പിക്കാന്‍ പഠനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെടുകയായിരുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്


LATEST NEWS