മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?

തിരക്കേറിയ ജീവിത രീതിയും ജോലി ഭാരങ്ങളും മറ്റു വ്യക്തിഗത പ്രശ്നങ്ങൾ കൊണ്ടും സ്ഥിരമായി കേൾക്കുന്ന പരാതിയും പ്രശ്നവുമാണ് മാനസിക സമ്മർദ്ദം.മനസിനെ അലട്ടുന്ന ഈ പ്രശ്നം  ശരീരം ഉൾപ്പെടെ നമ്മുടെ ചുറ്റിനുമുള്ള എന്തിനെയും ഇതു ബാധിക്കുന്നു . ചെറിയ ചില ചിന്തകളിലൂടെയും ജീവിത രീതികളിലെ ചെറിയ  മാറ്റങ്ങളിലൂടെയും നിങ്ങളെ അലട്ടുന്ന മാനസിക സമ്മർദ്ദത്തെ സുലഭമായി നിങ്ങൾക്കും കൈകാര്യം ചെയ്യാം.അതിനായി ഇതാ ചില നിർദ്ദേശങ്ങൾ .

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം ഓരോ ദിവസവും കുറച്ചു നേരമെങ്കിലും സമ്മര്‍ദ്ദമുണ്ടാക്കുന്ന ചിന്തകളില്‍ നിന്ന് മനസിനെ മാറ്റിനിര്‍ത്തുകയാണ് 
നിങ്ങളെ തുടരെ പിന്തുടരുന്ന ചിന്തകളിൽ നിന്ന് മാറി നിങ്ങള്‍ക്ക് ആശ്വാസം പകരുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുക. സന്തോഷമുണ്ടാക്കുന്ന ചിന്തകള്‍, ഓര്‍മ്മകള്‍ തുടങ്ങിയവയിലേക്ക് മനസിനെ കൊണ്ടു പോവുക. മനസ്സിന് പരമാവധി വിശ്രമം നല്‍കാന്‍ ശ്രമിക്കുക.

ആഹാരം കഴിക്കുന്നത് ഇഷ്ടമാണെങ്കില്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആഹാരം ആസ്വദിച്ചു കഴിക്കുവാന്‍ നിങ്ങള്‍ സമയം കണ്ടെത്തുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.

നല്ല ആഹാരം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു. പക്ഷെ അത് സാവധാനത്തിൽ  ആസ്വദിച്ചു കഴിക്കേണ്ടത് അത്യാവശ്യമാണ്.

ജീവിതത്തെ ആഘോഷഭരിതമാക്കുക.

അതിനായി ആരുടെയെങ്കിലും പിറന്നാളിനോ വാര്‍ഷികത്തിനോ ഒന്നും കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ കോഫി കപ്പുമായി ഒന്നു ടെറസിലേക്ക് ചെല്ലുക, നിങ്ങളുടെ നായയുമായി നടക്കാനിറങ്ങുക, സുഹൃത്തുക്കളുമായി തമാശകള്‍ പറഞ്ഞിരിക്കുക,കുടുംബവുമൊത്ത്‌ സമയം ചിലവഴിക്കുക,ചുറ്റിനും കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളിൽ ആസ്വദിക്കാൻ പറ്റുന്നവ കണ്ടെത്തുക  തുടങ്ങിയവയൊക്കെ അതിനുള്ള മാര്‍ഗ്ഗങ്ങളാണ്.

സ്വയം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുക.

സൗന്ദര്യ സംരക്ഷണം, ഷോപ്പിങ്, ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ അവസരം കണ്ടെത്തുക,ഇഷ്ടമുള്ള വസ്ത്രം ധരിക്കുക  തുടങ്ങി നിങ്ങളെ സന്തോഷിപ്പിക്കുന്നതെന്തും നിത്യ ജീവിതത്തിന്റെ ഭാഗമാക്കണം .


LATEST NEWS