നിങ്ങൾ ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം വന്നാൽ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിങ്ങൾ ഒറ്റയ്ക്കുള്ളപ്പോൾ ഹൃദയാഘാതം വന്നാൽ?

ഹൃദയാഘാതം എപ്പോള്‍ ആര്‍ക്ക് വരുമെന്ന് പറയാന്‍ കഴിയില്ല, അപ്രതീക്ഷമായി വരുന്ന കൊലയാളിയാണ് ഹൃദയാഘാതം. അതിന് പ്രായമോ രോഗമോ ഒന്നും ഒരു പരിധിയല്ല. എന്നാല്‍ ഫലപ്രദമായ ചില മുന്‍കരുതലുകളിലൂടെയും ഇടപെടലുകളിലൂടെയും ഹൃദയാഘാതത്തെ നമുക്ക് പ്രതിരോധിയ്ക്കാം.

അതിനായി വിദഗ്ധ പരിശീലനത്തേക്കാള്‍ അറിവാണ് പ്രധാനം എന്നതാണ് സത്യം. നിങ്ങള്‍ ഒറ്റക്കാവുമ്പോള്‍ ഹൃദയാഘാതത്തെ എങ്ങനെ പ്രതിരോധിയ്ക്കാം എന്ന് നോക്കാം.

 

മഹേഷിന്റെ പ്രതികാരം എന്ന സിനിമില്‍ സി പി ആര്‍ കൊടുക്കുന്നത് എല്ലാവരും കണ്ടിരിയ്ക്കും. എന്നാല്‍ ഇതെങ്ങനെ സ്വന്തം ശരീരത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാവില്ല.

ഹൃദയത്തിന്റെ അസാധാരണ മിടിപ്പും ബോധക്ഷയവും എല്ലാം കൂടി നിങ്ങള്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ ബോധത്തോടെ ഇരിയ്ക്കാന്‍ കഴിയുകയുള്ളൂ. ഈ സമയത്ത് വോണം അവസരോചിതമായി ഇടപെടല്‍ നടത്താന്‍.

ശക്തമായി ചുമയ്ക്കുക

ശക്തമായി ചുമയ്ക്കുക എന്നതാണ് നിങ്ങള്‍ക്ക് സ്വയം ചെയ്യാവുന്ന പ്രധാനപ്പെട്ട കാര്യം. ഇത് എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്.

ദീര്‍ഘശ്വാസം എടുക്കുക

എത്രയും പെട്ടെന്ന് ദീര്‍ഘശ്വാസം എടുക്കാനും ശ്രദ്ധിയ്ക്കാം. വളരെ പെട്ടെന്ന് തന്നെ ചെയ്യേണ്ട കാര്യമാണ് ഇത്.

ശ്വസനവും ചുമയും

ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട് മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയില്‍ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ തുടരണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ദീര്‍ഘശ്വാസം

ദീര്‍ഘശ്വാസം ശ്വാസകോശത്തിലേക്ക് ഓക്‌സിജന്‍ എത്തിയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി രക്തചംക്രമണം സാധാരണ നിലയിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലേക്ക്

പരസഹായം ആവശ്യപ്പെടേണ്ട അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറാകുക. നടക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണ്‍ ഉപയോഗിച്ച് സഹായം ആവശ്യപ്പെടാം.


LATEST NEWS