വിളർച്ച അപകടകാരിയോ??

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിളർച്ച അപകടകാരിയോ??

ശരീരത്തിൽ HB  യുടെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് വിളർച്ച. കോശങ്ങളിലെ വാതക വിനിമയത്തിന് സഹായിക്കുന്ന HB യുടെ അഭാവം പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും വഴി വെയ്ക്കും. 

വിളർച്ച മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും തളർച്ച, ക്ഷീണം, ശ്വാസംമുട്ടൽ, തലകറക്കം തുടങ്ങിയവയാണ്. 

 

വിളർച്ച ഒഴിവാക്കാൻ ഇരുമ്പിന്റെ അംശം കൂടുതലുള്ള ആഹാര പദാർഥങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കടൽ മത്സ്യങ്ങളിൽ ഇരുമ്പിന്റെ അംശം കൂടുതലായുണ്ട്. ധാന്യങ്ങൾ,  ഇലക്കറികൾ,  പഴവർഗ്ഗങ്ങൾ,  എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇറച്ചി എന്നിവയും വിളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കും.