ചൈനയുടെ മരുന്ന് ഇന്ത്യയ്ക്ക് വേണ്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയുടെ മരുന്ന് ഇന്ത്യയ്ക്ക് വേണ്ട

ചൈനയുമായുള്ള ബന്ധം ഓരോ ദിവസം കഴിയുന്തോറും വഷളാവുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി വെട്ടികുറക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പദ്ധതി.ഗുണമേന്മയുള്ള മരുന്നുകള്‍ മാത്രം ഇറക്കുമതി ചെയ്യുക എന്നതിന് പുറമെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പരിശോധന കൂടുതല്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.

രാജ്യം ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും 70-80 ശതമാനവും ചൈനയില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ നിയന്ത്രണം വലിയ തോതിലുള്ള മരുന്ന് പ്രതിസന്ധി രാജ്യത്ത് സൃഷ്ടിക്കുമെങ്കിലും ഇത് എങ്ങനെ പരിഹരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നത്.


LATEST NEWS