തേനൂറും ജിലേബി എങ്ങനെ തയ്യാറാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തേനൂറും ജിലേബി എങ്ങനെ തയ്യാറാക്കാം

സ്വാദിഷ്ടമായ തേനൂറും ജിലേബി എല്ലാവര്‍ക്കും ഇഷ്ടമുളള ഒന്നാണ്. കുട്ടികള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഇഷ്ടം. പ്രത്യേകിച്ച്് കുറച്ചു മധുരം കൂടി അധികമാണെങ്കില്‍ ജിലേബി കഴിക്കുന്നതിന് ഒരു കൈയും കണക്കുമുണ്ടാകില്ല. വീട്ടില്‍ ഇത് തയ്യാറാക്കിയാല്‍ ഇടയ്ക്ക് അവര്‍ക്കിത് കഴിക്കാന്‍ കൊടുക്കാവുന്നതുമാണ്.എന്നാല്‍ ഇത് വീട്ടിലുണ്ടാക്കാന്‍ ഒരു താമസവുമില്ല. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ് ജിലേബി.  ഈ തേനൂറുന്ന ജിലേബി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മൈദ - ഒരു കപ്പ്

മഞ്ഞള്‍പൊടി - ഒരു നുള്ള്

പഞ്ചസാര - ഒരു കപ്പ്

ചെറുനാരങ്ങ -പകുതി

തയ്യാറാക്കുന്ന വിധം

സ്വാദിഷ്ടമായ തേനൂറും ജിലേബി തയ്യാറാക്കാനായി ആദ്യം തന്നെ മൈദയും മഞ്ഞള്‍പ്പൊടിയും വെള്ളത്തില്‍ കലക്കി (ദോശമാവിന്റെ അയവില്‍) ഒരു നൂള്ള് യീസ്റ്റ് ചേര്‍ത്ത് 1 മണിക്കൂര്‍ വെക്കുക. പിന്നീട് മണിക്കൂറിന് ശേഷം 1 കപ്പ് പഞ്ചസാര ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് നൂല്‍പരുവത്തില്‍ പാനിയാക്കുക ഈ പഞ്ചസാര പാനി ചെറിയ തീയില്‍ അടുപ്പില്‍ തന്നെ വെക്കുക ജിലേബിയുടെ മാവ് ഒരു സോസ് ബോട്ടിലില്‍ ഒഴിക്കുക തിളയ്ക്കുന്ന എണ്ണയിലേക്ക് ജിലേബിയുടെ ഷേപ്പില്‍ പിഴിഞ്ഞ് പൊരിച്ച് എടുക്കണം ഇതിനെ പെട്ടെന്നു തന്നെ പഞ്ചസാരലായിനിയില്‍ മുക്കി 2 മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് എടുക്കുക. ഇങ്ങനെ തേനൂറും ജിലേബി വളരെ കുറഞ്ഞ സമയത്തിനുളളില്‍ തയ്യാറാക്കാവുന്നതാണ്. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ.