അമിതവണ്ണത്തില്‍ നിന്ന് രക്ഷ നേടാന്‍ ജ്യൂസ് തെറപ്പി ശീലിക്കൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമിതവണ്ണത്തില്‍ നിന്ന് രക്ഷ നേടാന്‍ ജ്യൂസ് തെറപ്പി ശീലിക്കൂ

 വയറുനിറയെ ഭക്ഷണം അകത്താക്കുന്ന രീതി  മാറ്റി പകരം ദിവസവും ഒരു നേരത്തെ ഭക്ഷണം ജ്യൂസ് രൂപത്തില്‍ അകത്താക്കാം. ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാം. ഓരോദിവസത്തെയും അത്താഴത്തിന് ജ്യൂസ് മാത്രം കഴിച്ചു ശീലിക്കൂ.

ഇത് ശീലമാക്കിയാല്‍ അമിതവണ്ണവും ദുർമേദസ്സില്‍ നിന്ന് രക്ഷ നേടാം . ജ്യൂസ് വീട്ടിൽത്തന്നെ തയാറാക്കിവേണം കഴിക്കാൻ. കൃത്രിമനിറങ്ങളോ മധുരമോ ചേർക്കരുത്. ക്രീം കഴിവതും ഒഴിവാക്കുക. ഇനി വീട്ടിൽ തയാറാക്കി കഴിക്കാവുന്ന ഏറ്റവും പോഷകസമ്പന്നമായ ചില ജ്യൂസുകൾ ചുവടെ.

∙പ്രമേഹരോഗികൾക്കു ഏറ്റവും ഉത്തമം നാരങ്ങാനീര്  കാരറ്റ് ജ്യൂസ് എന്നിവയില്‍ ഉപ്പുചേർത്തത് കഴിക്കുന്നത്. കാരറ്റിൽ തീരെ മധുരം ചേർക്കാതെ കഴിക്കാം. പുളി കുറവുള്ള മുന്തിരി ജ്യൂസും കഴിക്കാം.

∙ഹൃദ്രോഗബാധിതർക്ക് വേണ്ടത് വെള്ളരി, ചുവന്ന മുന്തിരി എന്നിവയുടെ ജ്യൂസ് . ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഇവ സഹായിക്കുന്നു.

∙വാതരോഗികൾക്ക് ഓറഞ്ച്, തക്കാളി എന്നിവയുടെ ജ്യൂസ് തിരഞ്ഞെടുക്കാം. അമിതമായി തണുപ്പിച്ച് ഉപയോഗിക്കാതിരിക്കുക

∙അസിഡിറ്റി ഉള്ളവർ ഓറഞ്ച്, നാരങ്ങ എന്നിവയുടെ ജ്യൂസ് ഒഴിവാക്കി. പകരം പപ്പായ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാം

∙ബ്രോങ്കൈറ്റിസ് ബാധിതർക്ക് ഏറ്റവും നല്ലത് ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കി കഴിക്കുന്നതാണ്. 

∙അലർജി രോഗങ്ങൾ ഉള്ളവർ ചുവന്ന ചീര, ബീറ്റ്റൂട്ട് എന്നിവയുടെ ജ്യൂസ് കഴിക്കുക.

∙സൈനസ് രോഗങ്ങൾ ബാധിച്ചവർക്കും,ഗ്യാസ്ട്രബിൾ നിയന്ത്രിക്കാനും ബെസ്റ്റ് ആപ്രിക്കോട്ടിന്റെ ജ്യൂസ് ആണ്.

ടോൺസിലൈറ്റിസ് ഉള്ളവർക്ക് മുള്ളങ്കി നീര് നല്ല ഓഷധമാണ്.


LATEST NEWS