ഹൃദയാഘാതത്തിനു ഇതുമൊരു കാരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൃദയാഘാതത്തിനു ഇതുമൊരു കാരണം

മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതല്‍ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലുമായി വാഷിങ്ടണിലെ ഡോക്ടർമാർ രംഗത്ത് .

മുട്ടിനു തേയ്മാനം വന്നു നടക്കാൻ ബുദ്ധിമുട്ടു കാരണം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്നതായാണു കണക്കുകൾ രേഖപ്പെടുത്തുന്നത്.. ശസ്ത്രക്രിയയെ തുടർന്ന് ശ്വാസകോശത്തിലും ധമനികളിലും രക്തം കട്ട പിടിക്കുന്നവരിലാണ് ഹൃദ്രോഗത്തിനുള്ള അപകടസാധ്യത. മുട്ടുമാറ്റിവച്ച പതിനാലായിരത്തോളം പേരെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇവരെല്ലാവരും തന്നെ അൻപതു വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു.