യൗവനം നിലനിർത്താൻ കുടിക്കേണ്ടത് എന്താണെന്നോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൗവനം നിലനിർത്താൻ കുടിക്കേണ്ടത് എന്താണെന്നോ?

യൗവനം നിലനിർത്താൻ സഹായിക്കുന്ന പാനീയമാണ് നാരങ്ങ വെള്ളം.ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരം മെലിയണമെന്നാഗ്രഹമുള്ളവര്‍ക്കും ധൈര്യമായി നാരങ്ങാ വെള്ളം കുടിച്ചു തുടങ്ങാം. നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്.

1. ശരീര സംരക്ഷണം

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിയ്ക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

 

2. ദഹനപ്രശ്‌ന പരിഹാരം

ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല, ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും.

3. ദന്താരോഗ്യം

പല്ലുവേദനയ്ക്ക് ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളം. കൂടാതെ വായ്‌നാറ്റം ഇല്ലാതെയാക്കുന്നതും മോണയില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കുന്നതും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായകരമാണ്.4. രക്തസമ്മര്‍ദ്ദം

 

 

4. രക്തസമ്മര്‍ദ്ദം

നാരങ്ങയിലെ ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഓക്കാനമുണ്ടാക്കുന്ന അവസ്ഥ അല്ലാതെയാക്കുന്നതിനും സഹായിക്കുന്നു.

 

5. മാനസികാരോഗ്യം

വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവയെല്ലാം നാരങ്ങയിലുണ്ട്. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും. നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. മാനസികപിരിമുറുക്കമുള്ള ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങ വെള്ളം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതും വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും സഹായിക്കുന്നു. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ പലര്‍ക്കും വെള്ളം തനിയെ കുടിക്കാന്‍ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

6. ശ്വസന പ്രശ്‌നം

ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും. നാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സിയും ബിയും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും ആന്റിഓക്‌സിഡന്റ്‌സും പോട്ടാസ്യവും കാല്‍സ്യവും അയണും മഗ്‌നീഷ്യവുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങ വെള്ളം മെറ്റിരിയല്‌സ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ആസ്മ പ്രശ്‌നം നേരിടുന്നവര്‍ക്കും ചെരു നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നത് നല്ല ഫലം തരും.

 

7. യൗവനം നിലനിറുത്താന്‍

ശരീര സൗന്ദര്യം നിലനിറുത്തുന്നതിന് നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നതു നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളകറ്റി യുവത്വം പ്രദാനം ചെയ്യാന്‍ നാരങ്ങയ്ക്കു കഴിയും. ചെറു നാരങ്ങ വെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കുന്നതിനും ഏറെ സഹായകരമാണ്.

8. ശ്വാസനാള അണുബാധ തടയാന്‍

നാരങ്ങയില്‍ കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വായിലെ ബാക്ടീരിയകളെ ചെറുക്കാനും നാരങ്ങായ്ക്കു കഴിവുണ്ട്.