ചെ​റു​നാ​ര​ങ്ങ​ ​ന​മു​ക്ക് ഏറെ ഗുണം നല്‍കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെ​റു​നാ​ര​ങ്ങ​ ​ന​മു​ക്ക് ഏറെ ഗുണം നല്‍കുന്നു

ചെ​റു​പ്പ​വും​ ​ഒ​പ്പം​ ​ആ​രോ​ഗ്യ​വും​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​മാ​ണ് ​ചെ​റു​നാ​ര​ങ്ങ​ ​ന​മു​ക്ക് ​ന​ൽ​കു​ന്ന​ ​ഗു​ണ​ങ്ങ​ൾ.​ ​സി​ട്രി​ക് ​ആ​സി​ഡ്,​​​ ​വി​റ്റാ​മി​ൻ​ ​സി,​ബി,​ഫോ​സ്ഫ​റ​സ്,​​​ ​എ​ന്നി​വ​യു​ടെ​ ​ക​ല​വ​റ​യാ​ണ് ​നാ​ര​ങ്ങ.​ ​പൊ​ട്ടാ​സ്യം,​​​ ​മ​ഗ്‌​നീ​ഷ്യം​ ​എ​ന്നി​വ​യും​ ​ഇ​തി​ൽ​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.പു​ല​ർ​ച്ചെ​ ​ചെ​റു​നാ​ര​ങ്ങാ​ ​നീ​രും​ ​ചൂ​ടു​വെ​ള്ള​വും​ ​തേ​നും​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​ത് ​ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ക​യും​ ​അ​മി​ത​വ​ണ്ണം​ ​ത​ട​യു​ക​യും​ ​ചെ​യ്യും.​ ​ജ​ല​ദോ​ഷം,​​​ ​ചു​മ,​​​ ​ക​ഫ​ക്കെ​ട്ട് ​എ​ന്നി​വ​ ​ശ​മി​ക്കാ​നും​ ​ചെ​റു​ചൂ​ടു​ള്ള​ ​നാ​ര​ങ്ങാ​ ​വെ​ള്ളം​ ​ഉ​ത്ത​മാ​ണ്.​ ​

അ​ണു​ബാ​ധ​ക​ളെ​ ​ചെ​റു​ക്കാ​നു​ള്ള​ ​ക​ഴി​വും​ ​ചെ​റു​നാ​ര​ങ്ങ​യ്‌​ക്കു​ണ്ട്.​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​കൃ​തി​ദ​ത്ത​ ​ക്ലെ​ൻ​സ​റാ​ണി​ത്.​ ​കെ​മി​ക്ക​ലു​ക​ൾ​ ​അ​ട​ങ്ങി​യ​ ​ക്ലെ​ൻ​സിം​ഗ് ​ഏ​ജ​ന്റു​ക​ൾ​ക്ക് ​പ​ക​രം​ ​ചെ​റു​നാ​ര​ങ്ങ​ ​ഉ​പ​യോ​ഗി​ക്കു​ക.​തേ​നും​ ​ചെ​റു​നാ​ര​ങ്ങ​യും​ ​ചേ​ർ​ത്ത​ ​മി​ശ്രി​തം​ ​ച​ർ​മ്മ​ത്തി​ന് ​തി​ള​ക്ക​വും​ ​മൃ​ദു​ത്വ​വും​ ​ന​ൽ​കും.​ ​ കാ​ൽ​മു​ട്ടു​ക​ൾ​ ​കൈ​മു​ട്ടു​ക​ൾ​ ​ക​ഴു​ത്ത് ​എ​ന്നീ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ക​റു​പ്പ് ​നി​റം​ ​മാ​റാ​ൻ​ ​ചെ​റു​നാ​ര​ങ്ങ​യു​ടെ​ ​തോ​ട് ​കൊ​ണ്ട് ​ഉ​ര​സു​ക,​​​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ​ ​ഗു​ണം​ ​അ​റി​യാം.​ ​ച​ർ​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന​ ​അ​ല​ർ​ജി​ക​ളെ​ ​പ്ര​തി​രോ​ധി​ക്കാ​നും​ ​ചെ​റു​നാ​ര​ങ്ങ​യ്‌​ക്ക് ​ക​ഴി​വു​ണ്ട്.


LATEST NEWS