നാരങ്ങ കഴിച്ചോളൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാരങ്ങ കഴിച്ചോളൂ


നമ്മുടെ ജീവിത രീതികള്‍ ഓരോ ദിവസവും മാറികൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഫാസ്റ്റ് ഫുഡ് രീതികളും, കൃത്യതയില്ലാത്ത ഭക്ഷണ രീതിയുമെല്ലാം ശരീരഭാരം കൂടാന്‍ കാരമാകാറുണ്ട്. എന്നാല്‍ ശരീര ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം നല്ലതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുമെന്നും, അതിലൂടെ വണ്ണം കുറയുവാന്‍ കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.  പെക്റ്റിന്‍ ഫൈബര്‍ നാരങ്ങയില്‍ ഉള്ളതിനാല്‍ ഇത്  വിശപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ സി,  ജലദോഷം, ചുമ എന്നിവ തടയാനും ഉപകരിക്കും.