മെൻസ്ട്രുവൽ കപ്പുകൾ സുരക്ഷിതമെന്നു പഠനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെൻസ്ട്രുവൽ കപ്പുകൾ സുരക്ഷിതമെന്നു പഠനം

ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ മെൻസ്ട്രുവൽ കപ്പുകൾ സുരക്ഷിതമെന്നു പഠനം. ഡിസ്പോസബിൾ സാനിറ്ററി പാഡുകളെയോ ടാംപണുകളെയോ പോലെ ഇവ ലീക്ക് ചെയ്യുകില്ല. മെൻസ്ട്രുവൽ കപ്പ് അഥവാ ആർത്തവ കപ്പ് ഉപയോഗിച്ച 70 ശതമാനം സ്ത്രീകളും അതുതന്നെ തുടർന്നും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മെൻസ്ട്രുവൽ കപ്പുകള്‍ 4 മുതൽ 12 മണിക്കൂർ വരെയുള്ള സമയത്ത് മാറ്റിയാൽ മതി. പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാൻ വജൈനയ്ക്കുള്ളിൽ വയ്ക്കുന്ന ഈ മെൻസ്ട്രുവൽ കപ്പുകൾക്കാകും. അണുബാധയ്ക്കുള്ള സാധ്യതയും ഇല്ല. കഴുകി ഉപയോഗിക്കാവുന്ന ഇവ പത്തുവര്‍ഷം വരെ ഉപയോഗിക്കുകയും ചെയ്യാം.
ആർത്തവമുള്ള 1.9 ബില്യണ്‍ സ്ത്രീകൾ വർഷത്തിൽ ശരാശരി 65 ദിവസം ആർത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെ‍ഡിസിനിലെ പ്രൊഫസറായ പെനെലോപ്പ് ഫിലിപ്പ് ഹോവാർഡ് പറഞ്ഞു.


LATEST NEWS