നിങ്ങള്‍ സെല്‍ഫിയുടെ അടിമയാണോ? എങ്കില്‍ ഇതൊന്നറിഞ്ഞോള്ളു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിങ്ങള്‍ സെല്‍ഫിയുടെ അടിമയാണോ? എങ്കില്‍ ഇതൊന്നറിഞ്ഞോള്ളു 

നിങ്ങള്‍ എപ്പോഴും സെല്‍ഫി എടുക്കുന്നവരാണോ സെല്‍ഫിയുടെ പല തരത്തിലുള്ള ദോഷഫലങ്ങളെ കുറിച്ച് ഇതിനോടകം അനേകം ചര്‍ച്ചകള്‍ വന്നിട്ടുണ്ട് എന്നാല്‍ ആരും തന്നെ അതു വകവെക്കാറില്ല.

എന്നാല്‍ സെല്‍ഫിയുടെ അപകടകരമായ ഒരു വശത്തെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും. ഒരു ഐറിഷ് പ്രസിദ്ധീകരണത്തിലാണ് ഈ വിഷയം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. 

സെല്‍ഫിയെടുക്കല്‍ 'വീക്ക്നെസ്' ആയവര്‍ക്ക് 'സെല്‍ഫി റിസ്റ്റ്' എന്ന പ്രത്യേകതരം അസുഖം പിടിപെടുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ കൈത്തണ്ടയെ ബാധിക്കുന്ന അസുഖമാണ് 'സെല്‍ഫി റിസ്റ്റ്.' 

മൊബൈള്‍ ഫോണ്‍ ഏറെ നേരം പ്രത്യേകരീതിയില്‍ പിടിക്കുന്നതാണ് അസുഖത്തിനിടയാക്കുന്നതത്രേ. തരിപ്പും ശക്തമായ വേദനയുമാണ് ഇതിന്റെ ലക്ഷണം. തുടര്‍ന്ന് മറ്റ് ജോലികളൊന്നും കൈ കൊണ്ട് ചെയ്യാനാവാത്ത വിധത്തില്‍ വേദന കൊണ്ട് അവശമാകാന്‍ പോലും സാധ്യതയുണ്ടെന്നും ഇവര്‍ വിശദീകരിക്കുന്നു. 

സെല്‍ഫിയെടുക്കുന്ന തിരക്കില്‍ ശ്രദ്ധ മാറിപ്പോയതിനെ തുടര്‍ന്ന് അനവധി അപകടങ്ങളും, അപകടമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരം ശാരീരിക പ്രശ്നങ്ങള്‍ക്കും സെല്‍ഫി വഴിവച്ചേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്. 


LATEST NEWS