പ്ര​കൃ​തി​ ദത്ത  സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്കൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ര​കൃ​തി​ ദത്ത   സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്കൾ

സൗ​ന്ദ​ര്യത്തിന്‍റെ കാര്യത്തിൽ പ്ര​കൃ​തി​യി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള ട്രെൻഡാണ് ​ഇപ്പോൾ എവിടെയും. സ്വ​ന്ത​മാ​യി സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്കൾ ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ​ല​രും ന​ട​ത്തു​ന്നു​ണ്ട്. പ​ക്ഷേ, ച​ർ​മ​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്കൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന്​ നി​ങ്ങ​ൾ​ക്ക​റി​​യു​മോ? പ​ര​മാ​വ​ധി കൃ​ത്രി​മ രാ​സ​വ​സ്​​​തു​ക്ക​ൾ, ടോ​ക്​​സി​ൻ​സ്, പ്രി​സ​ർ​വേ​റ്റിവ്​​സ്​ എ​ന്നി​വ​യി​ൽ​നി​ന്ന്​ അ​ക​ലം പാ​ലി​ക്കു​ക​യാ​വും സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന്​ ഉ​ചി​തം.

ആ​ഫ്രി​ക്ക​യി​ലാ​ണ്​ ഉ​ത്ഭവ​മെ​ങ്കി​ലും ഇ​ന്ത്യ​ൻ മ​ണ്ണി​ലും എ​ളു​പ്പ​ത്തി​ൽ വ​ള​രു​ന്ന ഒ​ന്നാ​ണ്​ ക​റ്റാ​ർ​വാ​ഴ. പെ​ട്ടെ​ന്ന്​ ല​ഭി​ക്കു​ന്ന​തും ചെ​ല​വ്​ കു​റ​ഞ്ഞ​തു​മാ​ണിത്. സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ഗു​ണ​ങ്ങ​ൾ ക​റ്റാ​ർ​വാ​ഴ​ക്കു​ണ്ട്. ന​ല്ല ആ​ൻ​റി ഓ​ക്​​സി​ഡ​ൻ​റും ച​ർ​മ​ത്തി​ന്​ ഊ​ർ​പ്പം പ്ര​ദാ​നം ചെ​യ്യു​ന്നതുമാണ്​ ക​റ്റാ​ർവാ​ഴ. മു​ഖ​ക്കു​രു, ചൂ​ടു​കു​രു തു​ട​ങ്ങി ച​ർ​മ​ത്തി​ലെ പ​ല പ്ര​ശ്​​ന​ങ്ങ​ൾ​ക്കും ഒ​രു ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണി​ത്. മു​റി​വു​ക​ളി​ലും പൊ​ള്ള​ലേ​റ്റ ച​ർ​മ​ത്തിന്‍റെ ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്​ ഉ​പ​യോ​ഗി​ക്കാം. ച​ർ​മ​ത്തെ കൂ​ടു​ത​ൽ മൃ​ദു​വാ​ക്കാൻ ക​റ്റാ​ർവാ​ഴ സ​ഹാ​യി​ക്കും.

ഓട്​​സ്​ പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യാ​ണ്​ ക​ണ​ക്കാക്കു​ന്ന​ത്.എ​ന്നാ​ൽ,  സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ലും ഓട്​​സ്​ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. പ​ല ച​ർ​മ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കു​മു​ള്ള ഒ​രു ഉ​ത്ത​മ പ്ര​തി​വി​ധി​യാ​ണി​ത്. ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു ത​രം കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ വെ​ള്ള​വു​മാ​യി ചേ​ർ​ന്ന്​ ച​ർ​മ​ത്തി​ന്​ സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തി​ൽ മു​ഖ്യ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്​. വി​യ​ർ​പ്പ്​ കു​രു, ചൊ​റി​ച്ചി​ൽ, അ​ല​ർ​ജി എ​ന്നി​വ​യിൽ​നി​ന്ന്​ മോ​ച​നം നേ​ടു​ന്ന​തി​ന്​ ഓ​ട്​​സ്​ സ​ഹാ​യി​ക്കും.

മഞ്ഞ​ൾ ച​ർ​മ​സൗ​ന്ദ​ര്യത്തില്‍ നിന്ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​ണ്. മി​ക​ച്ച ഒ​രു അ​ണു​നാ​ശി​നി കൂ​ടി​യാ​ണി​ത്. പ്ര​കൃ​തി​ദ​ത്ത​മാ​യി ല​ഭി​ക്കു​ന്ന മ​ഞ്ഞ​ൾ നൂ​റു​ശ​ത​മാ​നം സു​ര​ക്ഷി​തവു​മാ​ണ്. മു​ഖ​ക്കു​രു ഇ​ല്ലാ​താ​ക്കാ​നും ച​ർ​മ​ത്തി​ന്​ കൂ​ടു​ത​ൽ തി​ള​ക്കം ന​ൽ​കാ​നും മ​ഞ്ഞ​ൾ ഉ​പ​യോ​ഗി​ക്കാം. മു​ഖ​​െത്ത രോ​മ​വ​ള​ർ​ച്ച ത​ട​യാനും മ​ഞ്ഞ​ളി​ന്​ സാ​ധി​ക്കും. ച​ന്ദ​ന​ത്തിന്‍റെ പൊ​ടി​യും മ​ഞ്ഞ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത്​ ഫേ​സ്​​പാ​ക്​ ഉ​ണ്ടാ​ക്കാം. ച​ർ​മ​ത്തി​ന്​ കൂ​ടു​ത​ൽ ഊർ​പ്പം ല​ഭി​ക്കാ​ൻ മ​ഞ്ഞ​ളി​നൊ​പ്പം പാ​ലോ തേ​നോ ചേ​ർ​ത്ത്​ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യാ​കും.

ച​ർ​മ​ത്തെ​യും മു​ടി​യെ​യും മൃ​ദു​വാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്​ വെ​ളി​ച്ചെ​ണ്ണ. മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​ന്​ വെ​ളി​ച്ചെ​ണ്ണ​ക്ക്​ പ്ര​ത്യേ​കി​ച്ച്​ ക​ഴി​വു​ക​ളൊ​ന്നു​മി​ല്ല. വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ച്​ മ​സാ​ജ്​ ചെ​യ്യു​ന്ന​ത്​ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​ണ്. വ​ര​ണ്ട ച​ർ​മ​ത്തി​നും ചൊ​റി​ച്ചി​ലി​നു​മെ​ല്ലാം ഒ​രു ഉ​ത്ത​മ ഒൗ​ഷ​ധ​മാ​ണ്​ വെ​ളി​ച്ചെ​ണ്ണ. നേ​രി​ട്ട്​ ശ​രീ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക​യോ കു​ളി​ക്കു​ന്ന വെ​ള്ള​ത്തി​നൊ​പ്പം ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാം. ശി​ശു​ക്ക​ളു​ടെ ത​ല​യി​ൽ വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​