പിഞ്ചുകുഞ്ഞുങ്ങൾക്ക്  വെള്ളം കൊടുക്കുന്നവര്‍ അറിയാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിഞ്ചുകുഞ്ഞുങ്ങൾക്ക്  വെള്ളം കൊടുക്കുന്നവര്‍ അറിയാന്‍

ചെറിയ കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം കൊടുക്കാറുണ്ടോ? ഉണ്ടെങ്കിൽ അത് ശിശുവിന് ദോഷം ചെയ്യും. കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ വെള്ളം കൊടുക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.മുതിർന്ന ആളുകളുടെ ആരോഗ്യത്തിന് വെള്ളം ധാരാളം കുടിക്കുക എന്നതു പ്രധാനമാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് ജലാംശം ഉണ്ടാകാൻ മുലപ്പാൽ തന്നെ ധാരാളം.

ശിശുക്കൾ കൂടുതൽ വെള്ളം കുടിക്കുമ്പോൾ സോഡിയത്തിന്റെ അളവ് വളരെയധികം താഴാനും ഇതു മൂലം പോഷകങ്ങളെ ആഗിരണം ചെയ്യാൻ സാധിക്കാതെയും വരും. കൂടാതെ വിറയൽ, കോമ, എന്തിന് മരണം പോലും സംഭവിച്ചേക്കാം.

ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നും തുടർന്ന് വേഗം ദഹിക്കുന്ന കുറുക്കുകളും പാനീയങ്ങളും ഒരുവയസ്സ് ആകുമ്പോഴേക്കും നൽകാമെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രികസ് നിർദേശിക്കുന്നു.മുലപ്പാലിൽ 88 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിന് ജലാംശം കുറയുമോ എന്ന ചിന്ത മുലയൂട്ടുന്ന അമ്മമാർക്കു വേണ്ട.