രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍ ...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍ ...

രാത്രി എട്ടിനു ശേഷം ആഹാരം കഴിക്കുന്നതാണ് പലരുടെയും ശീലം. എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. പക്ഷെ എട്ട് മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് തടി കൂടാന്‍ കാരണമാകില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് ഹാനികരമാണ് താനും.

താമസിച്ച് അത്താഴം കഴിക്കുന്നതു മൂലം ഭക്ഷണം കഴിച്ചയുടനേ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ഇത് സുഖകരമായ ഉറക്കം നഷ്ട്ടപ്പെടാന്‍ കാരണമാകും. കൂടാതെ കുടവയര്‍ വര്‍ധിക്കാനും ഈ ശീലം കാരണമാകും.

അഞ്ചുമുതല്‍ ഏഴു മണിക്കൂര്‍ വരെ ഇടവേള ഇട്ടു വേണം ഭക്ഷണം കഴിക്കാന്‍. വൈകി അത്താഴം കഴിക്കുമ്‌ബോള്‍ കൂടുതല്‍ കഴിക്കും. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. താമസിച്ചു ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.


LATEST NEWS