പുകവലിച്ചാല്‍ ശ്വാസകോശം മാത്രമല്ല ; കണ്ണും അടിച്ചു പോകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുകവലിച്ചാല്‍ ശ്വാസകോശം മാത്രമല്ല ; കണ്ണും അടിച്ചു പോകും

പുകവലി ഹൃദയത്തിനും, ശ്വാസകോശത്തിനും മാത്രമല്ല, കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടര്‍മാരുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. 

തുടര്‍ച്ചയായി അഞ്ചോ പത്തോ വര്‍ഷം പുകവലിച്ച ആളുകളില്‍ ഒപ്റ്റിക്കല്‍ നെര്‍വിനെ ഇത് ബാധിക്കുകയും കാഴ്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും അറിയാം പുകവലി ക്യാന്‍സറും ഹൃദ്രോഗങ്ങളും ഉണ്ടാക്കുന്നുവെന്ന്. എന്നാല്‍ ആര്‍ക്കും അറിയില്ല പുകവലി കാഴ്ച ഇല്ലാതാക്കുന്നവെന്നുവെന്ന സത്യം ; എയിംസ് ഡോക്ടറായ അതുല്‍ കുമാര്‍ പറയുന്നു. 

പത്തില്‍ ഒമ്പതു പേര്‍ക്കും കാഴ്ചവൈകല്യം കണ്ടെത്തി. പുകവലി മൂലം കാഴ്ച നഷ്ടമായ 5% ആളുകളുടെ കേസുകള്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതുല്‍ ചൂണ്ടിക്കാട്ടുന്നു. പുകവലി ഉപേക്ഷിക്കുക എന്നതാണ് ഇതിന് ഒരു പരിഹാരം. 30 ജില്ലകളെയാണ് പഠനത്തിന്റെ സര്‍വ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ 17 സംസ്ഥാനങ്ങളിലായി 19 ജില്ലകളിലെ സര്‍വ്വേ പൂര്‍ത്തിയായി. 2010ലെ ലോരോഗ്യ സംഘടനയുടെ കണക്കു പ്രകാരം കാഴ്ച നഷ്ടപ്പെടുന്നവരില്‍ ലോകത്ത് 20 ശതമാനം ആളുകളും ഇന്ത്യയില്‍ നിന്നുള്ളവരാണ്.


 


LATEST NEWS