കഴിക്കാം വാള്‍നട്ട് ഗുണങ്ങള്‍ ഏറെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കഴിക്കാം വാള്‍നട്ട് ഗുണങ്ങള്‍ ഏറെ

വാള്‍നട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. നട്ട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്ട് അറിയപ്പെടുന്നത്. എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വാൾനട്ട്. പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ്സ് എന്നിവ ധാരാളം അടങ്ങിയതാണ് ഇവ. ദിവസവും ഒരു പിടി വാൾനട്ട്  കഴിക്കുന്നത് ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുമെന്ന്  യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയില്‍ ​നടത്തിയ പഠനത്തില്‍ പറയുന്നു. 

വാൾനട്ട് സ്ഥിരമായി കഴിക്കുന്നവരിൽ 26 ശതമാനം മാത്രമാണ് ഡിപ്രഷൻ വരാനുള്ള സാധ്യതയെന്ന് പഠനത്തിൽ പറയുന്നു. മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. വിശപ്പ് നിയന്ത്രിക്കാനും മലാശയ അര്‍ബുദം നിയന്ത്രിക്കാനും വാള്‍നട്ട് സഹായിക്കുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

വൈറ്റമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ ചര്‍മ്മത്തിന് തലമുടിക്കും വരെ നല്ലതാണ്. ഇരുമ്പ്, സിങ്ക് , കാത്സ്യം, വൈറ്റമിന്‍ ഇ, ആന്‍റിഓക്സിഡന്‍റ്  എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും.  ചെടികളിൽ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആൽഫാ ലീനോ ലെനിക് ആസിഡ് (ALA) മതിയായ അളവിൽ ലഭിക്കുന്ന ഒരേയൊരു അണ്ടിപ്പരിപ്പ് വാൾനട്ട് ആണ്. ആൽഫാ ലീനോ ലെനിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇവ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. കൂടാതെ ഒരു ഔൺസിൽ 2 ഗ്രാം നാരുകളും നാലു ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ വാള്‍നട്ടുകള്‍ കഴിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ആൽഫാ ലീനോ ലെനിക് ആസിഡുകല്‍ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയും.  ഓരോ ഗ്രാം ആൽഫാ ലീനോ ലെനിക് ആസിഡ് ഹൃദ്രോഗം വരാനുളള സാധ്യത 10 ശതമാനമാക്കി കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നു കരുതി പരിധി വിട്ട് വാള്‍നട്ടുകള്‍ കഴിക്കണമെന്നല്ല. ഒരു ദിവസം 45 ഗ്രാം വാള്‍നട്ടുകള്‍ മാത്രം കഴിക്കുക. 


LATEST NEWS