ക്യാന്‍സര്‍ രോഗികള്‍;  അമിതവണ്ണമുള്ളവരെന്ന് പുതിയ പഠനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യാന്‍സര്‍ രോഗികള്‍;  അമിതവണ്ണമുള്ളവരെന്ന് പുതിയ പഠനം

ഇന്നത്തെ കാലത്ത് ഏറെ മാരകമായ ആരോഗ്യപ്രശ്‌നമാണ് ക്യാന്‍സര്‍. മെച്ചപ്പെട്ട ചികില്‍സാ സൗകരങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഇന്നു ക്യാന്‍സര്‍ കണ്ടുവരുന്നവരില്‍ പകുതിയോളം പേരിലും രോഗകാരണം തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമുണ്ടാകുന്ന  അമിതവണ്ണവുമാണെന്ന് പുതിയ പഠനം.

അമേരിക്കയില്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.അമേരിക്കയില്‍ പ്രായമായവരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും, ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ 40 ശതമാനം പേര്‍ക്കും അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്.  കുടല്‍, കരള്‍, ശ്വാസകോശം, പാന്‍ക്രിയാറ്റിക്, ഗര്‍ഭാശയം, സ്‌തനങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് കാരണം ഇവ രണ്ടുമാണ്.

അമേരിക്കയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ പിടിപെടുന്നവരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തില്‍ അധികം വളര്‍ച്ചയുണ്ടായി. അതേസമയം അമിതവണ്ണവും പൊണ്ണത്തടിയും ക്യാന്‍സറിന് കാരണമാകുന്ന കാര്യം അധികമാര്‍ക്കും അറിയില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അമിതവണ്ണവും പൊണ്ണത്തടിയും മൂലമുള്ള ക്യാന്‍സറുകള്‍ക്കെതിരെ പ്രചാരണം ഉള്‍പ്പടെ നാലു പുതിയ പരിപാടികള്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ തുടങ്ങിയിട്ടുണ്ട്.

അമേരിക്കയില്‍ പ്രായമായവരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും, ക്യാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ 40 ശതമാനം പേര്‍ക്കും അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്.


LATEST NEWS