ഒരു സ്തനത്തിന് മാത്രം വലിപ്പമാണോ പ്രശ്‌നമാക്കേണ്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു സ്തനത്തിന് മാത്രം വലിപ്പമാണോ പ്രശ്‌നമാക്കേണ്ട

മിക്ക കൗമാരക്കാരുടെയും പ്രശ്‌നമാണ് ഒറ്റ സ്തനത്തിലെ വലിപ്പം. ഇത് എവരുടെ ആത്മവിശ്വാസവും ജീവിതചര്യയും താറുമാറാക്കും. ഇതൊരു വലിയ ശാരീരികമായ പ്രശ്‌നമാണ് എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഒറ്റ സ്തനവലിപ്പം ഒരു പ്രശ്‌നമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പൊതു നമ്മുടെ ശരീരത്തില്‍ ഇടതും വലതും ഒരുപോലെ ആയിരിക്കണമെന്നില്ല. മിക്കവാറും ഇടത് സ്തനമായിരിക്കും ചെറുതായുണ്ടാവുന്നത്. വലത് കൈകൊണ്ട് ജോലികള്‍ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നെഞ്ചിന്റെ വലതു ഭാഗത്തെ പേശികള്‍ക്ക് കൂടുതല്‍ ഉറപ്പും വലുപ്പവും കാണും. ഇത് കാരണം വലത്തെ സ്തനം വലുതായി തോന്നും. കൗമാരപ്രായത്തില്‍ സ്വാഭാവികമായി സ്തനവലുപ്പത്തില്‍ വ്യത്യാസം കൂടുതല്‍ പ്രകടമാകും. ഇതൊരു അസുഖമോ വൈകല്യമോ അല്ല. അതിനാല്‍ ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.
 


LATEST NEWS