ഇ​ന്ത്യയില്‍ പ​ത്തി​ലൊ​രാ​ൾ​ക്ക് കാന്‍സര്‍ സാധ്യത; മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്ത്യയില്‍ പ​ത്തി​ലൊ​രാ​ൾ​ക്ക് കാന്‍സര്‍ സാധ്യത; മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ഇ​ന്ത്യ​യി​ൽ അർബുദരോ​ഗികളുടെ എണ്ണം കൂടുമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ മുന്നറിയിപ്പ്. 2018 വർഷത്തെ ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം 11.6 ലക്ഷം പു​തി​യ കാ​ൻ​സ​ർ രോ​ഗി​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി നാല് ലോ​ക​ കാ​ൻ​സ​ർ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ആ​റു ത​രം അർബുദരോഗമാണ് ഇ​ന്ത്യ​യി​ൽ പൊ​തു​വാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. സ്ത​നാ​ർ​ബു​ദം, വാ​യി​ലെ കാ​ൻ​സ​ർ, ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ, ഉ​ദ​ര കാ​ൻ​സ​ർ, മ​ലാ​ശ​യ അ​ർ​ബു​ദം, ശ്വാ​സ​കോ​ശ കാ​ൻ​സ​ർ എ​ന്നി​വ​യ​ണ് ഇ​ന്ത്യ​യി​ൽ പ്ര​ധാ​ന​മാ​യും കാ​ണു​ന്ന​ത്.

ബോ​ധ​വ​ൽ​ക്ക​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ, ഇ​ന്ത്യാ​ക്കാ​രി​ൽ പ​ത്തി​ലൊ​രാ​ൾ​ക്ക് രോ​ഗം വ​രാനും പ​തി​ന​ഞ്ചി​ൽ ഒ​രാ​ൾ മ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന​ത് സ്ത​നാ​ർ​ബു​ദ​മാ​ണ്. 1.62 ലക്ഷം പേ​ർ​ക്കാ​ണ് 2018-ൽ ​സ്ത​നാ​ർ​ബു​ദം ബാധിച്ചത്.


LATEST NEWS