സവാള കഴിക്കുമ്പോള്‍ തടി കുറയുന്നത് എങ്ങനെ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സവാള കഴിക്കുമ്പോള്‍ തടി കുറയുന്നത് എങ്ങനെ?

ഭക്ഷണത്തിൽ സവാള വഹിക്കുന്ന പങ്കു ചെറുതൊന്നുമല്ല.രുചിക്ക് മാത്രമല്ല,ആരോഗ്യകരമായ പല കാര്യങ്ങൾക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.മുടിയുടെ വളർച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്.എന്നാൽ,തടികുറയ്ക്കാൻ സവാള ഏറ്റവും നല്ലൊരു മാർഗമാണെന്ന് അധികമാരും കേട്ട് കാണില്ല.തടികുറയ്ക്കാൻ സവാള നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം…

1.സവാള ശരീരത്തിന്റെ അപചയപ്രക്രിയ വർദ്ധിപ്പിക്കും.ഇത് ദഹനത്തിനും സഹായിക്കും.കോശങ്ങൾ ഭക്ഷണം ആഗിരണം ചെയുന്നത് തടയും.ഇതുവഴി തടി കുറയും.

2.ഇതിൽ പലതരം ധാതുക്കളും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിനും തടി വർദ്ധിപ്പിക്കുന്നത് തടയാനും സഹായിക്കുന്നു.

3.സവാള ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തിലെ തടി കുറയാൻ സഹായിക്കുന്നു.

4.എന്നും ഭക്ഷണത്തിൽ സവാള ഉപയോഗിക്കുന്നത് തടി കുറയ്ക്കാൻ കാരണമാകുന്നു.