നാവിലൂറും അച്ചാര്‍; ഗര്‍ഭിണികള്‍ അധികം കഴിച്ചാലോ; അധികമായാല്‍ അമൃതും വിഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാവിലൂറും അച്ചാര്‍; ഗര്‍ഭിണികള്‍ അധികം കഴിച്ചാലോ; അധികമായാല്‍ അമൃതും വിഷം

നമ്മള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒന്നാണ് അച്ചാറുകള്‍. അതുകൊണ്ട് തന്നെ നമ്മളില്‍ പലര്‍ക്കും ഇത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ.്എന്തൊക്കെയുണ്ടായാലും ഊണിന് ഒരിത്തിരി അച്ചാറില്ലെങ്കില്‍ തൃപ്തിവരില്ല.ഇതുണ്ടെങ്കില്‍ പിന്നെ വെറെയൊന്നും വേണ്ടി വരില്ല. അതാണ് അച്ചറിന്റെ രുചി.കൊച്ചു കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്.അച്ചാറുകള്‍ കേരളീയരുടെ വിഭവങ്ങളില്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. 

അച്ചാറുകള്‍ വിവിധ തരത്തില്‍ ഉണ്ട് .എന്തും ഏതും അച്ചാറിടാം.മീനോ ഇറച്ചിയോ. എന്തുമാവാം.നാരങ്ങ, മാങ്ങ,വെളുത്തുള്ളി,ക്യാരറ്റ്,നെല്ലിക്ക, ബീറ്റ്‌റൂട്ട്, ഈന്തപ്പഴം,ചാമ്പഴങ്ങ,ഇഞ്ചി,ചെമ്മീന്‍പുളി തുടങ്ങി എന്തും അച്ചാറായി ഉപയോഗിക്കാം. ഓരോന്നും തയ്യാറാക്കുന്ന വ്യത്യസ്ത രീതിയില്‍ ആണെന്ന് മാത്രം.കടകളില്‍ നിന്ന് വാങ്ങുന്ന മിക്ക അച്ചാറുകളിലും വിനാഗിരി കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. അധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ.അതുകൊണ്ട് തന്നെ അമിതമായ അച്ചാര്‍ ഉപയോഗം അത് ശരീരത്തിന് ദോഷം ചെയ്യും. ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഉപ്പ്, എണ്ണ, വിനാഗിരി, കടുക്, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങി സാധനങ്ങള്‍ ബാക്ടീരിയ വളര്‍ച്ച തടയാനും രുചി കൂട്ടാനുമായി അച്ചാറുകളില്‍ ഉപയോഗിക്കുന്നു.നാരുകളും വൈറ്റമിനുകളും മിനറലുകളുമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ടാണ് മിക്ക അച്ചാറുകളും ഉണ്ടാക്കുന്നത്. ചില ആന്റി ഓക്സിഡന്റുകള്‍ അച്ചാറുകളില്‍ ഉണ്ടെങ്കിലും ഒന്നോ രണ്ടോ തുള്ളി അച്ചാര്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ കഴിക്കുന്നത് ഭക്ഷണം രുചികരമാക്കാനും ചില ഗുണങ്ങള്‍ കിട്ടാനും ഉപകരിക്കും. എന്നാല്‍ അച്ചാറിന്റെ അമിത ഉപയോഗം ശരീരത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

അച്ചാറിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍

അച്ചാറുകള്‍ ദഹനപ്രശ്നമുണ്ടാക്കും: അച്ചാറുകള്‍ കൂടുതല്‍ കഴിച്ചാല്‍ ദഹനപ്രശ്‌നം ഉണ്ടാക്കും. അമിതമായ അച്ചാറുപയോഗം അസിഡിറ്റി വര്‍ദ്ധനയ്ക്കും,രക്തത്തിന് ആവശ്യമായ ഘടകങ്ങള്‍ കുറഞ്ഞ് വെളളം ആയി മാറാനും സാധ്യതയുണ്ട്.എരിവും ഉയര്‍ന്ന അസിഡിറ്റിയും വയറിലെ ആസിഡ് ഉല്‍പ്പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ അച്ചാറുകള്‍ മിതമായേ ഉപയോഗിക്കാന്‍ പാടുള്ളൂ.അച്ചാര്‍ അമിതമായി ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടാനും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.

അമിതമായി അച്ചാര്‍ ഉപയോഗിച്ചാല്‍ ചിലരില്‍ താല്‍ക്കാലികമായി രക്തസമ്മര്‍ദം കൂടുന്നതായും കണ്ടുവരുന്നുണ്ട്. മാത്രമല്ല,വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നതായും കണക്കാക്കുന്നു. വൃക്കയുടെ പ്രാഥമിക ധര്‍മം ശരീരത്തിന്റെ അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നിലനിര്‍ത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്നത് ഈ പ്രക്രിയ വഴിയാണ്. അച്ചാറിലെ ഉപ്പിന്റെ അമിത സ്വാധീനം മൂലം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വേണ്ടി കിഡ്നി പ്രവര്‍ത്തിച്ചു തുടങ്ങുകയും അങ്ങനെ കിഡ്നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്നി രോഗം ഉള്ളവരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരമേ അച്ചാര്‍ ഉപയോഗിക്കാവൂ.

ഗര്‍ഭിണികള്‍ അച്ചാര്‍ ഉപയോഗിക്കരുത്:
ഗര്‍ഭിണികള്‍ക്കും അച്ചാര്‍ വലിയ ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇവര്‍ ഇത് ഉപയോഗിക്കുന്നത് നന്നല്ല.ചിലര്‍ മോണിങ് സിക്ക്നസ് മാറ്റാനും അച്ചാര്‍ ഉപയോഗിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ സോഡിയം കൂടുന്നത് കുട്ടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. അതുകൊണ്ട് സ്ഥിരമായിട്ട് ഇവര്‍ അമിതമായി അച്ചാര്‍ കഴിക്കുന്നത് സോഡിയം ധാരാളമായി ശരീരത്തില്‍ ചെല്ലാന്‍ കാരണമാകും. അതിനാല്‍ ഗര്‍ഭിണികള്‍ അച്ചാര്‍ മിതമായി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
 


LATEST NEWS