കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരണപ്പെടുമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരണപ്പെടുമോ?

കൊഞ്ച് അഥവാ ചെമ്മീന്‍ കഴിക്കുന്നതിനോടൊപ്പം നാരങ്ങാവെള്ളം കുടിച്ചാല്‍ മരണം സംഭവിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകാണ്. കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരണപ്പെടുമെന്ന ആശങ്ക നിങ്ങൾക്കുണ്ടോ? അതിന് ഉത്തരം ഇതാ ..... 

ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. ഇന്‍ഓര്‍ഗാനിക്ക് ആര്‍സനിക് 4ശതമാനം മാത്രമേ ചെമ്മീനില്‍ അടങ്ങിയിട്ടുള്ളൂ എന്നതാണ് സത്യം. ഒരു കിലോഗ്രാം കൊഞ്ചിൽ 0.5 മില്ലി ഗ്രാമിൽ താഴെ മാത്രമേ ഇൻഓർഗാനിക്ക് ആർസെനിക് അടങ്ങിയിട്ടുള്ളൂ. 100 മില്ലി ഗ്രാം മുതൽ 300 മില്ലി ഗ്രാം വരെ ആർസെനിക്ക് എങ്കിലും മനുഷ്യശരീരത്തിൽ ചെന്നാൽ മാത്രമേ മനുഷ്യനെ കൊല്ലാൻ സാധിക്കൂ.

അതായത് 200 കിലോഗ്രാം ചെമ്മീൻ എങ്കിലും കഴിക്കണം അതിലെ ആർസെനിക്ക് മൂലം മരണപ്പെടാൻ. കൊഞ്ചോ, മറ്റു കടൽ മൽസ്യമോ കഴിക്കുമ്പോൾ ചിലർക്ക് അലര്‍ജി വരാം. അതുമൂലം മരണം സംഭവിക്കാം. പല തവണയായി അമിതമായി ആർസെനിക്ക് ഉള്ളിൽ ചെന്നാൽ തലവേദന,വയറിളക്കം, മുടി കൊഴിച്ചിൽ, അപസ്മാരം, നഖങ്ങളിൽ വെളുത്ത വരകൾ എന്നിവ അനുഭവപ്പെടാം.

അമിതമായി മരിക്കുവാനോ മറ്റും ആർസെനിക് ഒറ്റത്തവണ ഉപയോഗിച്ചാൽ ഛർദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അറിയുവാൻ ശ്രമിക്കുക.


LATEST NEWS