മാതളനാരങ്ങയുടെ തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാതളനാരങ്ങയുടെ തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിയാം

ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴവര്‍ഗമാണ് മാതളനാരങ്ങ. രക്തം ഉണ്ടാവാന്‍ ഫലപ്രദമായ ഒരു പഴവര്‍ഗമാണ്. ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും ഏറെ സഹായകരമാണ്. എന്നാല്‍ മാതള നാരങ്ങയുടെ തൊലിക്കും ഔഷധ ഗുണമുണ്ടെന്ന് അറിയുമോ? മാതളത്തിന്റെ തൊലികൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ചെറുപ്പം നിലനിര്‍ത്താന്‍ മാതളനാരങ്ങയുടെ തൊലി ഉപയോഗിക്കാം. 

മാതളനാരങ്ങ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.

ചുളിവുകള്‍ അകറ്റി ചര്‍മ്മത്തിന് ചെറുപ്പം നല്‍കാന്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഈ മുഖലേപനങ്ങള്‍ പുരട്ടുക. ചര്‍മ്മത്തെ സങ്കോജിപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ സുഷിരങ്ങള്‍ അടച്ച് ചര്‍മ്മത്തെ മുറുക്കമുള്ളതാക്കും. 

മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക് സിഡന്റ് ഗുണവും. അതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ കഴിയും. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനുള്ള ഗുണങ്ങളും ഇതിനുണ്ട്.