പോപ്‌കോണ്‍ കഴിക്കുന്നതുകൊണ്ട് ഗുണമേയുള്ളൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോപ്‌കോണ്‍ കഴിക്കുന്നതുകൊണ്ട് ഗുണമേയുള്ളൂ

പോപ്‌കോണ്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് റിപ്പോര്‍ട്ട്. പൊരിച്ചെടുത്ത ഈ ചോളമണികള്‍ ആരോഗ്യത്തിനു ദോഷകരമല്ല. എന്നുമാത്രമല്ല, പോപ്‌കോണില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ക്ക് ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയാനുള്ള കഴിവുണ്ട്.ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണമാണ് പോപ്‌കോണ്‍. കൊഴുപ്പ് കുറവാണെന്നു മാത്രമല്ല. ധാരാളം നാരുകളും പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ ആന്റി ഓക്‌സിഡന്റ്കളുമുണ്ട് പോപ്‌കോണില്‍.

പോപ്‌കോണിലുള്ള പോളി ഫെനോള്‍സ് എന്ന ആന്റി ഒക്‌സിഡന്റാണ് രോഗപ്രതിരോധ ഘടകമായി പ്രവര്‍ത്തിയ്ക്കുന്നത്. രക്ത ധമനികള്‍ക്ക് ആയാസം നല്‍കാനും രക്തയോട്ടത്തിന്റെ വേഗത കൂട്ടാനും പോളി ഫെനോള്‍സിനു കഴിയും. പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ പോളി ഫെനോള്‍സിനുകള്‍ പോപ്‌കോണില്‍ അടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സ്‌നാക്‌സില്‍ ഏറ്റവും പോഷകപ്രധമാണ് പോപ്‌കോണ്‍. 


LATEST NEWS