ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഗര്‍ഭാവസ്ഥയിലുള്ള പെണ്‍കുഞ്ഞിനെ ദോഷകരമായി ബാധിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഗര്‍ഭാവസ്ഥയിലുള്ള പെണ്‍കുഞ്ഞിനെ ദോഷകരമായി ബാധിക്കും

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഗര്‍ഭാവസ്ഥയിലുള്ള പെണ്‍കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പാരസെറ്റമോള്‍ പെണ്‍കുട്ടികളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

പാരസെറ്റമോളിന്റെ സാന്നിധ്യം മൂലം 40ശതമാനം അണ്ഡങ്ങളും നശിച്ചതായി ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളില്‍ അണ്ഡങ്ങളുടെ എണ്ണം കുറയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഭാവിയില്‍ ഗര്‍ഭധാരണം വൈകുന്നതിനും ആര്‍ത്തവവിരാമം നേരത്തെയാകുന്നതിനും ഇത് കാരണമാകും.


LATEST NEWS