ദീര്‍ഘായുസ്സ് വേണോ...ഇന്നു മുതല്‍ പുഷ് അപ് അടിച്ചോളൂ.....

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദീര്‍ഘായുസ്സ് വേണോ...ഇന്നു മുതല്‍ പുഷ് അപ് അടിച്ചോളൂ.....

പുഷ് അപ് ചെയ്യുന്നതിലൂടെ ദീര്‍ഘായുസ്സ് കൈവരിക്കാമെന്ന് പഠനം. ആസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്  പഠനം നടത്തിയത്. 

'പുഷ് അപ്' സ്ഥിരമായി ചെയ്യുന്ന 80,000 ത്തോളം ആളുകളിലാണ് പരീക്ഷണം നടത്തിയത്. 'പുഷ് അപ്' ചെയ്യുന്നവരില്‍ 23 ശതമാനം പേരിലും അകാലമരണം സംഭവിച്ചില്ലെന്നും 31 ശതമാനം പേരില്‍ അര്‍ബുദസംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞതായും പഠനത്തില്‍ പറയുന്നു.

ജിമ്മില്‍ പോകുന്നതിലും, മറ്റ് വ്യായമങ്ങള്‍ ചെയ്യുന്നതിലും ഇരട്ടിഗുണം പുഷ് അപിലൂടെ ലഭിക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ സിഡ്‌നി സര്‍വ്വകലാശാലയിലെ അസോസ്സിയേറ്റ് പ്രൊഫസര്‍ ഇമ്മാനുവേല്‍ സ്റ്റാംറ്റാകിസ് പറയുന്നു. 

അമേരിക്കന്‍ ജേര്‍ണ്ണല്‍ ഓഫ് എപ്പിഡമോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുഷ്അപിനു പുറമേ, സിറ്റ് അപ്‌സ്, ട്രെസെപ്‌സ് ഡിപ്‌സ് തുടങ്ങിയവയും ആരോഗ്യം പ്രദാനം ചെയ്യുമത്രേ. പ്രത്യേകിച്ച് പരിശീലനമോ ആയാസമോ വേണ്ടാത്ത ലളിതമായ വ്യായാമമാണ് പുഷ് അപ്. പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാത്തതിനാല്‍ എവിടെ വേണമെങ്കിലും പുഷ് അപ് ചെയ്യാനാകും. പേശികള്‍, നെഞ്ചിന്‍കൂട്, ഷോള്‍ഡര്‍, കഴുത്തെല്ല് തുടങ്ങിയവയ്ക്ക് കൂടുതല്‍ ബലം കിട്ടുമെന്നതാണ് പുഷ് അപിന്റെ മറ്റൊരു ഗുണം.ഹൃദയപേശികള്‍ക്കും, ശ്വസനപ്രകൃയക്കും പുഷ് അപ് ഗുണകരമാണ്.