മുട്ട് വേദനയില്‍ നിന്ന് മുക്തി ഉണ്ടാകാന്‍ ചെയ്യേണ്ടത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുട്ട് വേദനയില്‍ നിന്ന് മുക്തി ഉണ്ടാകാന്‍ ചെയ്യേണ്ടത്

മുട്ടുവേദന സ്ത്രീകളേയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന രോഗമാണ്. സ്ത്രീകകളില്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചരില്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. 60 വയസു കഴിഞ്ഞ പുരുഷന്മാരിലും ഈ അവസ്ഥ കാണപ്പെടുന്നുണ്ട്.

ഇത്തരം മുട്ടുവേദന വന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

  • മുട്ടുവേദനയുള്ളവര്‍ അധികനേരം നടക്കുന്നതും നിര്‍ക്കുന്നതും കോണിപ്പടികള്‍ കയറുന്നതും ഒഴിവാക്കുക.
  • ടൈല്‍ പോലുള്ളവ തറയില്‍ ഇടുന്നത് മുട്ടുവേദന കൂടാന്‍ കാരണമാകും. ഇത്തരം നിലത്തു നടക്കുമ്പോള്‍ ചെരിപ്പ് ശീലമാക്കുക.

 

  • കട്ടി കുറഞ്ഞ, ഹീലില്ലാത്ത തരം ചെരുപ്പു വേണം എപ്പോഴും ഉപയോഗിക്കാന്‍.
  • നടക്കുമ്പോള്‍ എപ്പോഴും നീ ക്യാപ് ഉപയോഗിക്കുക. വേദന കുറയാന്‍ ഇത് സഹായിക്കും. വിശ്രമിക്കുന്ന സമയത്ത് ഇത് ധരിക്കരുത്.
  • കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കരുത്. ഇത് മുട്ടുവേദന കൂട്ടും. അതുപോലെ കിടക്കുമ്പോള്‍ കാലുകള്‍ വളച്ചു വയ്ക്കരുത്.

 

  • കാല്‍സ്യത്തിന്റെ കുറവാണ് പ്രധാനമായും ഈ രോഗത്തിനു കാരണമാകുന്നത്. കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പാലുല്‍പന്നങ്ങള്‍, ഇലക്കറികള്‍, മത്സ്യങ്ങള്‍ തുടങ്ങിയ നല്ല ഭക്ഷണങ്ങളാണ്.
  • പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.
  • പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
  • ടുവീലര്‍ ഉപയോഗിക്കുന്നവര്‍ ചവിട്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുകയാണ് നല്ലത്. ഇത് മുട്ടിനു ദോഷം വരുത്തും.
  • വ്യായാമങ്ങള്‍ മുട്ടുവേദന കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും വ്യായാമം പതിവാക്കുക. കാല്‍മുട്ടിന് ആയാസമുണ്ടാകുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം.  


LATEST NEWS