വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല; വായിലെ അള്‍സറിനെ പ്രതിരോധിക്കാന്‍ ചില വഴികളിതാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല; വായിലെ അള്‍സറിനെ പ്രതിരോധിക്കാന്‍ ചില വഴികളിതാ

വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് പല തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മോണയിലും വായിലും നാവിലും എല്ലാം അള്‍സര്‍ സൃഷ്ടിയ്ക്കുന്ന പ്രതിസന്ധി ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്നു.

എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ ഫലപ്രദമായി നേരിടാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. വെറും ഒരു ദിവസം കൊണ്ട് തന്നെ അള്‍സര്‍ പ്രതിരോധിയ്ക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

ബേക്കിംഗ് സോഡ: ബേക്കിംഗ് സോഡ കൊണ്ട് അള്‍സറിന് പരിഹാരം കാണാം. ഇത് വേദന കുറയ്ക്കുകയും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച്‌ പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ തേച്ച്‌ പിടിപ്പിക്കാം. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ആവര്‍ത്തിയ്ക്കാം.

കറ്റാര്‍ വാഴ: കറ്റാര്‍ വാഴ കൊണ്ടും വായിലെ അള്‍സര്‍ പ്രതിരോധിയ്ക്കാം. കറ്റാര്‍വാഴ ജെല്‍ മുറിവില്‍ തേച്ച്‌ പിടിപ്പിച്ച്‌ അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ദിവസവും മൂന്ന് നാല് പ്രാവശ്യം കഴിയ്ക്കാം.

തേന്‍ : തേന്‍ കൊണ്ട് വായിലെ അള്‍സറിന് പരിഹാരം കാണാം. തേന്‍ വെറുതേ വായിലെ മുറിവില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് ചെറിയ വേദന ഉണ്ടാവുമെങ്കിലും ഒരു ദിവസം കൊണ്ട് തന്നെ പരിഹാരം കാണാം.

കര്‍പ്പൂര തുളസി: കര്‍പ്പൂര തുളസികൊണ്ട് വായിലെ അള്‍സര്‍ പ്രതിരോധിയ്ക്കാം. മൂന്ന് സ്പൂണ്‍ കര്‍പ്പൂര തുളസി നീര് മുറിവില്‍ പുരട്ടാം. ഇത് മുറിവിന് ഒരു ദിവസം കൊണ്ട് പരിഹാരം നല്‍കും.

മല്ലിയില : മല്ലിയില കൊണ്ട് വായിലെ മുറിവിന് പരിഹാരം കാണാം. മല്ലിയില നീരെടുത്ത് വായില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് വായിലെ മുറിവിന് എന്നന്നേക്കുമായി പരിഹാരം നല്‍കും.