ഉപ്പിൽ  ശ്രദ്ധിക്കണം  ഇക്കാര്യങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപ്പിൽ  ശ്രദ്ധിക്കണം  ഇക്കാര്യങ്ങൾ

എല്ലാ കറികൾക്കും നമ്മൾ ഉപ്പ് ഉപയോ​ഗിക്കാറുണ്ട്. ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉപ്പ് ഉയർന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. ഉപ്പ് കൂടുതൽ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്.

ശരീരത്തിൽ നിന്ന് കാത്സ്യം കൂടുതൽ അളവിൽ നഷ്‌ടമാകും. സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്.

കാൻഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളമുണ്ട്. ഇതിലൂടെയെല്ലാം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. ഉപ്പ് അധികം കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാൽ വയറിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.ഉപ്പ് കൂടുതൽ കഴിച്ചാൽ വിശപ്പ് കൂടാം. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

1. പ്രായമായവരിൽ സോഡിയം കുറവ് വരുന്നത് കിഡ്നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നൽകാൻ പാടില്ല.

2. ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മർദം നിയന്ത്രിക്കാൻ ഉപ്പ് അധികം കഴിക്കരുത്.

3. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കരുത്.

4. പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാൽ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കരുത്.

5. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക.

6. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേർക്കാതെ കുടിക്കുക.

7. ഉപ്പ് വളരെ കുറച്ച് കഴിച്ച് ശീലിക്കുക.


LATEST NEWS